അറസ്റ്റ് കൊണ്ടും ജയിലറകൾ കൊണ്ടും കോൺഗ്രസിനെ ഭയപ്പെടുത്താമെന്ന് മോദി കരുതേണ്ട - കെ സുധാകരന്‍

കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമര്‍ശനവുമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. അറസ്റ്റ് കൊണ്ടും ജയിലറകൾ കൊണ്ടും കോൺഗ്രസിനെ ഭയപ്പെടുത്താമെന്ന് നരേന്ദ്രമോദി കരുതേണ്ടന്ന് സുധാകരന്‍ പറഞ്ഞു. സാമൂഹിക മാധ്യമമായ ഫേസ്ബുക്കിലൂടെയാണ് കെ സുധാകരന്‍റെ വിമര്‍ശനം. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ചതിന്റെ പേരിൽ എഐസിസി വക്താവ് ശ്രീ. പവൻ ഖേരയെ അറസ്റ്റ് ചെയ്ത ഡൽഹി പോലീസിന്റെ നിലപാട് തീർത്തും ജനാധിപത്യവിരുദ്ധമാണ്. ഇന്ത്യൻ പ്രധാനമന്ത്രി പദവിയിൽ ഇരുന്നുകൊണ്ട് ഗൗതം അദാനിയുടെ പാദസേവകൻ ആകാൻ നരേന്ദ്രമോദി ശ്രമിച്ചാൽ ആ രാഷ്ട്രീയ ജീർണ്ണത ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും കോൺഗ്രസിൻറെ വക്താക്കളും പൊതുസമൂഹത്തോട് വിളിച്ചു പറഞ്ഞിരിക്കും. അറസ്റ്റ് കൊണ്ടും ജയിലറകൾ കൊണ്ടും കോൺഗ്രസിനെ ഭയപ്പെടുത്താമെന്ന് നരേന്ദ്രമോദി കരുതേണ്ട. അദാനിക്ക് വിനീത വിധേയനായി നിൽക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രിയെ നരേന്ദ്ര "ഗൗതം ദാസ് " മോദി എന്നു വിളിച്ചതിൽ എന്താണ് തെറ്റ്? ജനാധിപത്യത്തിലെ എതിർ ശബ്ദങ്ങളെ പോലീസിനെ കാട്ടി അടിച്ചമർത്താമെന്ന്  നരേന്ദ്രമോദിയും പിണറായി വിജയനും ഒക്കെ മോഹിച്ചാൽ  അത്തരം തിട്ടൂരങ്ങളെ കാറ്റിൽ പറത്തിയ ചരിത്രവും പാരമ്പര്യവും ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആവർത്തിച്ചിരിക്കും.

 ശ്രീ. പവൻ ഖേരയുടെ അന്യായമായ അറസ്റ്റിൽ  കെപിസിസിയുടെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 13 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 13 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More