സിസാ തോമസ്‌ ഉടന്‍ സ്ഥാനം ഒഴിയേണ്ടതില്ലെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: സാങ്കേതിക സര്‍വ്വകലാശാല വിസി സിസാ തോമസ്‌ ഉടന്‍ സ്ഥാനമൊഴിയേണ്ടതില്ലെന്ന് രാജ്ഭവന്‍. പുതിയ വിസി നിയമനം ഉടനെയുണ്ടാവില്ലെന്നും ഹൈക്കോടതി വിധിയില്‍ അവ്യക്തതയുണ്ടെന്നും രാജ്ഭവന്‍ വിലയിരുത്തി. നിയമനാധികാരി അറിയിക്കാതെ സ്ഥാനം ഒഴിയില്ലെന്ന നിലപാടിലാണ് സിസാ തോമസ്‌. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ നല്‍കിയ പാനലില്‍ ഉടന്‍ വി സി നിയമനം ഉണ്ടാകില്ല. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ പുതിയ വി സി സ്ഥാനത്തേക്ക് മൂന്നംഗ പാനൽ നിർദേശിച്ചുകൊണ്ട് രാജ്ഭവന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നാൽ പാനൽ സംബന്ധിച്ച വിഷയത്തിൽ ഗവർണർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. നിയമോപദേശം തേടിയിട്ടുണ്ട് എന്നാണ് രാജ്ഭവന്‍ നൽകിയ മറുപടി. മാര്‍ച്ച് വരെ സിസ തോസമിന് കാലാവധി ഉണ്ടെന്നിരിക്കെ പുതിയ വൈസ് ചാന്‍സലറെ നിയമിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടില്ലെങ്കില്‍ സിസ തോമസ് തുടരാനാണ് സാധ്യത.

Contact the author

Web Desk

Recent Posts

Web Desk 17 hours ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 1 day ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 2 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 3 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 3 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 4 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More