മുംബൈ: മഹാരാഷ്ട്രാ സംസ്ഥാനത്തെ പ്രമുഖ നഗരമായ ഔറംഗാബാദിന്റെ പേര് മാറ്റി. 'ചത്രപതി സംബാജി നഗര്‍' എന്നാണ് പുതിയ പേര്. മറ്റൊരു പ്രമുഖ നഗരമായ ഒസ്മാനബാദിന്റെ പേരും ഇതോടൊപ്പം മാറ്റിയിട്ടുണ്ട്. 'ധാരാശിവ്' എന്നാണ് ഇനി ഒസ്മാനബാദ് അറിയപ്പെടുക. ഇത് സംബന്ധിച്ച കേന്ദ്ര സര്‍ക്കാര്‍ അനുമതി മഹാരാഷ്ട്രാ സര്‍ക്കാറിന് ലഭിച്ചതായി ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ട്വിറ്ററിലൂടെയാണ് ഈ വിവരം അറിയിച്ചത്.
കഴിഞ്ഞ വര്‍ഷമാണ് മഹാരാഷ്ട്രാ സര്‍ക്കാര്‍ ഈ നഗരങ്ങളുടെ പേര് മാറ്റണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര സര്‍ക്കാരിന് കത്തയച്ചത്. ഈ നിര്‍ദ്ദേശത്തിനുള്ള അംഗീകാരമാണ് ഇപ്പോള്‍ ലഭിച്ചത് എന്ന് ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. പേരുമാറ്റത്തിന് അംഗീകാരം നല്‍കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അഭ്യന്തര മന്ത്രി അമിത് ഷാക്കും ദേവേന്ദ്ര ഫഡ്നാവിസ് ട്വിറ്ററിലൂടെ അറിയിച്ചു.
രാജ്യത്തെ ചരിത്ര പ്രസിദ്ധമായ നഗരങ്ങളുടെയും പ്രദേശങ്ങളുടെയും പേര് മാറ്റുക എന്ന ബിജെപി സര്‍ക്കാരുകളുടെ പൊതുനയത്തിന്റെ ഭാഗമായാണ് ഔറംഗാബാദിന്റെയും ഒസ്മാനബാദിന്റെയും പേര് മാറ്റിയത്. നേരത്തെ ഉത്തര്‍പ്രദേശിലെ ചരിത്രപ്രസിദ്ധ നഗരമായ അലഹബാദിന്റെ പേര് പ്രയാഗ് രാജ് എന്നാക്കി മാറ്റിയതടക്കം നിരവധി സ്ഥലപ്പേരുകള്‍ മാറ്റിയിരുന്നു.