പാചക വാതകവില വര്‍ധിപ്പിച്ചു; ഗാര്‍ഹിക സിലിണ്ടറിന് ഒറ്റയടിക്ക് കൂട്ടിയത് 50 രൂപ

ഡല്‍ഹി: രാജ്യത്ത് പാചക വാതക വില കുത്തനെ കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് ഒറ്റയടിക്ക് 50 രൂപയാണ് വര്‍ധിപ്പിച്ചത്. വാണിജ്യ സിലിണ്ടറിന് 351 രൂപ വര്‍ധിച്ചു. ഇതോടെ കേരളത്തില്‍ ഗാര്‍ഹിക സിലിണ്ടറിന് 1110 രൂപയും വാണിജ്യ സിലിണ്ടറിന് 2124 രൂപയുമായി. പുതിയ നിരക്ക് ഇന്നുമുതലാണ് പ്രാബല്യത്തില്‍ വരുന്നത്. ഈ വര്‍ഷം ഇത് രണ്ടാംതവണയാണ് പാചക വാതക വില വര്‍ധിക്കുന്നത്. ജനുവരി 1-ന് വാണിജ്യ സിലിണ്ടര്‍ വില 25 രൂപ വര്‍ധിപ്പിച്ചിരുന്നു. അന്ന് ഗാര്‍ഹിക  സിലിണ്ടറിന് വില വര്‍ധനവുണ്ടായില്ല.

രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും ആശ്രയിക്കുന്ന എല്‍പിജി സിലിണ്ടറുകളെ വിലവര്‍ധന സാധാരണക്കാര്‍ക്ക് തിരിച്ചടിയാകും. വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിച്ചത് ഹോട്ടല്‍ ഭക്ഷണത്തിന്റെ നിരക്ക് കുത്തനെ ഉയരാന്‍ കാരണമാകും. എണ്ണക്കമ്പനികളുടെ യോഗത്തിലാണ് വില വര്‍ധിപ്പിക്കാന്‍ തീരുമാനമായത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2014-ല്‍ 410 രൂപയായിരുന്ന എല്‍പിജി സിലിണ്ടര്‍ വില നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ കുത്തനെ ഉയരുകയായിരുന്നു. ഇന്ധന വില വര്‍ധനയും അവശ്യസാധനങ്ങളുടെ വര്‍ധനയും മൂലം ജനം പൊറുതിമുട്ടി നില്‍ക്കുമ്പോഴാണ് ഇരുട്ടടിയായി പാചകവാതക വിലയും വര്‍ധിപ്പിച്ചിരിക്കുന്നത്.

Contact the author

National Desk

Recent Posts

National Desk 4 hours ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 9 hours ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 1 day ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 1 day ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More