തിരുവനന്തപുരം: പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള കേന്ദ്ര നീക്കത്തെ സ്വാഗതം ചെയ്യുന്നതായി മന്ത്രി കെ.ടി. ജലീല്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എല്ലാ അര്‍ത്ഥത്തിലും സജ്ജമാണെന്നും മന്ത്രി പറഞ്ഞു. നിലവില്‍ രണ്ടുലക്ഷം പ്രവാസികളെ കോവിഡ് -19 നിരീക്ഷണത്തില്‍ വെയ്ക്കാനുള്ള സംവിധാനം സംസ്ഥാനത്ത് ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ ആവശ്യമെങ്കില്‍ അതിനുള്ള സംവിധാനമുണ്ടാക്കാനും സര്‍ക്കാര്‍ ഒരുക്കമാണെന്നും മന്ത്രി ജലീല്‍ വ്യക്തമാക്കി. ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര സര്‍ക്കാരിന് സെക്രട്ടറി തലത്തിലുള്ള മറുപടി ഉടന്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നിരന്തര ആവശ്യങ്ങള്‍ക്ക് ഫലമുണ്ടായിരിക്കുകയാണ് എന്നും മന്ത്രി പറഞ്ഞു.
വിദേശ രാജ്യങ്ങളില്‍ കോവിഡ് -19 മൂലമല്ലാതെ മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. മടങ്ങിവരുന്ന പ്രവാസികള്‍ എതുസാഹചര്യത്തില് വന്നാലും സ്വീകരിക്കും. അവര്‍ രോഗികളാണെങ്കില്‍ ചികിത്സിക്കാനുള്ള സൗകര്യം ഒരുക്കുമെന്നും മന്ത്രി കെ.ടി. ജലീല്‍ വ്യക്തമാക്കി.