ഉച്ചത്തില്‍ ഡി ജെ പാട്ട് വെച്ചു; അസ്വസ്ഥത പ്രകടിപ്പിച്ച വരന്‍ കുഴഞ്ഞുവീണു മരിച്ചു

പാട്ന: വിവാഹ ചടങ്ങിനിടെ ഉച്ചത്തില്‍ ഡി ജെ പാട്ട് വെച്ചതില്‍ അസ്വസ്ഥത പ്രകടിപ്പിച്ച വരന്‍ പിന്നീട് വേദിയില്‍ കുഴഞ്ഞു വീണുമരിച്ചു. ബീഹാറിലെ സീതാമര്‍ഹി ജില്ലയില്‍ നിന്നാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മാല ചാര്‍ത്തുന്നതിനിടെ അത്യുച്ചത്തില്‍ ഡി ജെ പാട്ട് വെച്ചപ്പോള്‍ തന്നെ വരന്‍ സുരേന്ദ്രകുമാര്‍ അത് നിര്‍ത്താന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് ആരും ചെവികൊണ്ടില്ല എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സുരേന്ദ്രകുമാറിനെ ഉടന്‍ തന്നെ പ്രദേശത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 

ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. വിവാഹ ഘോഷയാത്ര നടക്കുമ്പോള്‍ മുതല്‍ അമിതശബ്ദത്തില്‍ ഡി.ജെ പാട്ട് വെച്ചിരുന്നു. അപ്പോള്‍ തന്നെ വരന്‍ സുരേന്ദ്രകുമാര്‍ അസ്വസ്ഥത പ്രകടിപ്പിക്കുകയും പാട്ട് നിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് വിവാഹ വേദിയിലും ഡി.ജെ പാട്ട് ആവര്‍ത്തിച്ച് വെക്കുകയായിരുന്നു. തുടര്‍ന്നാണ്‌ വരണമാല്യ ചടങ്ങ് കഴിഞ്ഞതോടെ വരന്‍ കുഴഞ്ഞുവീണത്. 

അമിത ശബ്ദത്തിലുള്ള ഡി ജെ പാട്ട് മൂലം പല അനിഷ്ട സംഭവങ്ങളും നടന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം തന്നെയാണ് ഭോപ്പാലില്‍ സമാന സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അമിതശബ്ദത്തില്‍ ഡി.ജെ പാട്ട് വെച്ചതിനെ തുടര്‍ന്ന് യുവാവ് കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. യുവാവ് മരണപ്പെട്ടത് ഡി.ജെ പാട്ട് ഉച്ചത്തില്‍ വെച്ചത് തന്നെയാണ് എന്ന് പിന്നീട് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിരുന്നു.  

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More