തൊഴിലാളികളെ തിരിച്ചെത്തിക്കാനുള്ള നടപടികളുമായി ഉത്തർപ്രദേശ്

ലോക്ഡൗണിൽ ഇതര സംസ്ഥാനത്ത് കുടുങ്ങിയ തൊഴിലാളികളെ തിരിച്ചെത്തിക്കാനുള്ള നടപടികളുമായി ഉത്തർപ്രദേശ്. ആദ്യഘട്ടത്തിൽ 2,224 പേർ ഹരിയാനയിൽ നിന്ന് മടങ്ങിയെത്തിയതായി യുപി സർക്കാർ അവകാശപ്പെട്ടു.  82 ബസുകളിലായാണ് ഇവരെ സംസ്ഥാനത്ത് എത്തിച്ചത് .11,000 തൊഴിലാളികൾ ഞായറാഴ്ചയോടെ തിരിച്ചെത്തുമെന്നും അഡീഷണൽ ചീഫ് സെക്രട്ടറി  അവാനിഷ് അവസ്തി പറഞ്ഞു. ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് പതിനായിരക്കണക്കിന് തൊഴിലാളികളാണ് നാട്ടിൽ പോകാൻ ശ്രമിച്ചത്. കാൽനടയായി സ്വന്തം സംസ്ഥാനത്തേക്ക് പോകാൻ ശ്രമിച്ച തൊഴിലാളികൾ ഉത്തരേന്ത്യയിൽ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

ഇന്ത്യയിൽ കോവിഡ ബാധിച്ചവരുടെ എണ്ണം  24,942 ആയി.  മരണസംഖ്യ 779 ആയി ഉയർന്നതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് 5,209 പേർക്ക് അസുഖം ​ഭേദമായി. റോയിട്ടേഴ്സ് റിപ്പോർട്ട് പ്രകാരം അമേരിക്കയിലെ കൊവിഡ്  ബാധിതരുടെ എണ്ണം 50,000 കവിഞ്ഞു. 10 ദിവസത്തിനുള്ളിൽ രോ​ഗികളുടെ ഇരട്ടിയായി. 8,75,000-ത്തിലധികം അമേരിക്കക്കാർക്ക്  വൈറസ് ബാധിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആ​ഗോളതലത്തിൽ മരണസംഖ്യ 2 ലക്ഷത്തിനോട് അടുക്കുകയാണ്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More