തിരുവനന്തപുരം: കോവിഡ് - 19 നിയന്ത്രണം നീക്കിയ ഗ്രീന്‍ സോണുകളില്‍ ഹ്രസ്വദൂര ബസ് സര്‍വീസ് നടത്തുക എന്നത് പ്രായോഗികമല്ലെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന് പറഞ്ഞു. കടുത്ത നിയന്ത്രണങ്ങള്‍ പാലിച്ച് ഇത്തരത്തില്‍ സര്‍വീസ് നടത്തണമെങ്കില്‍ അധിക ചാര്‍ജ് ഈടാക്കാന്‍ കഴിയണം. അതല്ലെങ്കില്‍ നികുതിയില്‍ ഇളവ് അനുവദിക്കണം. ഇതിന് രണ്ടിനും സാദ്ധ്യതയില്ലെങ്കില്‍ സൌജന്യ ഇന്ധനം നല്‍കണം. ഈ നിര്‍ദ്ദേശമാണ് കെ.എസ്,ആര്.ടി.സിയും സ്വകാര്യ ബസ്സുടമാ സംഘടനകളും നല്‍കിയിരിക്കുന്നത് എന്ന് മന്ത്രി പറഞ്ഞു,
ബസ് ചാര്‍ജ് വര്‍ദ്ധന ഇപ്പോള്‍ സര്‍ക്കാരിന്റെ അജണ്ടയിലില്ലെന്നും മന്ത്രി പറഞ്ഞു.