മാഡ്രിഡ്: സ്പെയിനില്‍ കോവിഡ് -19 മൂലം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 422 പേര് മരണപ്പെട്ടു. ഇതോടെ ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 22,902 ആയി. 2,23,759 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് -19 സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നല (ശനി) ത്തെ കണക്കനുസരിച്ച് 367 പേരാണ് മരണപ്പെട്ടത്. ഇന്നതില്‍ 55 പേരുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചെറിയ ചാഞ്ചാട്ടങ്ങളോടെ താഴ്ന്ന നിലയില്‍ സ്ഥിരത നിലനിര്‍ത്തുന്ന ലക്ഷണമാണ് സ്പെയിന് പൊതുവില്‍ കാണിക്കുന്നത്.
ദിനംപ്രതിയുള്ള മരണനിരക്ക് ആയിരത്തിനു മുകളില്‍ പോയിരുന്ന അവസ്ഥയില്‍ നിന്ന് താഴോട്ടുള്ള ഈ വരവ് ആരോഗ്യപ്രവര്‍ത്തകരിലും സ്പെയിന് സര്‍ക്കാരിലും വലിയതോതില്‍ ആത്മവിശ്വാസം ഉണ്ടാക്കിയിട്ടുണ്ട്. ആദ്യം കൊറോണ ബാധയുണ്ടായ ഇറ്റലിയെ കവച്ചുവെക്കുന്ന തരത്തില്‍ മുന്നോട്ടുപോയ സ്പെയിന് സാധാരാണ നില വീണ്ടെടുക്കാന്‍ ശ്രമിക്കുന്നതിന്റെ സൂചനയായി കഴിഞ്ഞ ഒരാഴ്ചയിലെ ഡാറ്റ വിലയിരുത്താം. 2,23,759 പേര്‍ക്കാണ് ഇതുവരെ സ്പെയിനില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.