പങ്കാളിയുമായി വേര്‍പിരിയുന്നു; ഫേസ്ബുക്കില്‍ വീഡിയോ പങ്കുവെച്ച് വിനായകന്‍

കൊച്ചി: പങ്കാളിയുമായി വേര്‍പിരിയുന്നുവെന്ന് നടന്‍ വിനായകന്‍. സാമൂഹിക മാധ്യമായ ഫേസ്ബുക്കിലൂടെയാണ് വിനായകന്‍ ഇക്കാര്യം അറിയിച്ചത്. എന്നാല്‍ എന്തുകൊണ്ടാണ് വേര്‍പിരിയുന്നതെന്ന് പറയാന്‍ നടന്‍ തയ്യാറായിട്ടില്ല. 'ഞാൻ മലയാളം സിനിമ ആക്ടർ വിനായകൻ. ഞാനും എന്റെ ഭാ​ര്യയുമായിട്ടുള്ള, എല്ലാ ഭാ​ര്യഭർത്തൃ ബന്ധങ്ങളും, നിയമപരമായിട്ടുള്ള എല്ലാ ബന്ധങ്ങളും ഈ ഒരു നിമിഷം കൊണ്ട് ഇല്ലാതാകുന്നു. എല്ലാവർക്കും നന്ദി’, എന്നാണ് വിനായകൻ വീഡിയോയിൽ പറഞ്ഞത്. നടന്‍റെ വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. 

സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കുന്ന വിനായകന്‍ പലപ്പോഴും വിവാദങ്ങളില്‍ ചെന്ന് ചാടാറുണ്ട്. ഒരുത്തീ' സിനിമയുടെ ഭാഗമായി നടന്ന അഭിമുഖത്തിൽ മാധ്യമപ്രവർത്തകയോട് നടത്തിയ ലൈംഗിക പരാമർശമാണ് അടുത്തിടെ വിവാദത്തിന് വഴിവെച്ചത്. അതേസമയം, മലയാളത്തില്‍ ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്ത വിനായകന്‍ രജനികാന്ത് നായകനാവുന്ന ജയിലര്‍ എന്ന സിനിമയിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്. 

Contact the author

Web Desk

Recent Posts

Web Desk 6 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More