കോട്ടയത്തെ ചുമട്ട് തൊഴിലാളിയുടെ കുടുംബാം​ഗങ്ങൾക്ക് രോ​ഗമില്ല

കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച കോട്ടയത്തെ ചുമട്ട് തൊഴിലാളിയുടെ കുടുംബാം​ഗങ്ങൾക്ക് അസുഖമില്ലെന്ന് പരിശോധനയിൽ തെളിഞ്ഞു. ഇയാളുടെ ഭാര്യയുടെയും രണ്ട് കുട്ടികളുടെയും ഭാര്യാ സഹോദരന്റെയും പരിശോധനാ ഫലമാണ് പുറത്തുവന്നത്.  കൂടെ ജോലി ചെയ്തിരുന്ന 3 ആളുകളുടെയും പരിശോധനാ ഫലം നെ​ഗറ്റീവാണ്. ഇത് ജില്ലയിലെ ആരോ​ഗ്യ പ്രവർത്തകർക്ക് ഏറെ ആശ്വാസമായി. ചുമട്ട് തൊഴിലാളിക്ക് എവിടെ നിന്നാണ് രോ​ഗം പകർന്നെതെന്ന് ഇതുവരെയും കണ്ടെത്താനായിട്ടില്ല. അതു കൊണ്ട് തന്നെ രോ​ഗ വ്യാപനം ഉണ്ടാകുമോ എന്ന ആശങ്കയിലായിരുന്നു ജില്ലാ ഭരണകൂടം. ഇയാളുമായി സമ്പർക്കത്തിൽ ഏർപ്പെട്ട കൂടുതൽ ആളുകളുടെ പരിശോധനാ ഫലം ഇനിയും പുറത്തുവരാനുണ്ട്. 

കൊവിഡ് രോ​ഗികളുടെ എണ്ണം കൂടിയതോടെ ഇടുക്കി കോട്ടയം ജില്ലകളിൽ കർശന ജാ​ഗ്രത. ​ഗ്രീൻ സോണുകലായിരുന്ന ജില്ലകളില്‍ അപ്രതീക്ഷിതമായാണ് രോ​ഗികളുടെ എണ്ണം വർദ്ധിച്ചത്.കോട്ടയത്തെ സ്ഥിതി​ഗതികൾ വിലയിരുത്താൻ മന്ത്രി പി തിലോത്തമന്റെ നേതൃത്വത്തിൽ  അവലോകയോ​ഗം ചേർന്നു. ജില്ലയിലെ നിരവധി പഞ്ചായത്തുകളിൽ അതീവ ജാ​ഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ മേഖലയിൽ സമ്പൂർണ യാത്രാ നിരോധനം ഏർപ്പെടുത്തി. ഇടുക്കിയിൽ ഹൈറേഞ്ച് മേഖലയിലാണ് ജാ​ഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. .ഏലപ്പാറ വണ്ടൻമേട് മേഖലകളിലാണ് രോ​ഗം കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More