മെസ്സി സൌദി അല്‍ ഹിലാല്‍ ക്ലബിലേക്കെന്ന് സൂചന; താരത്തിന് വന്‍ പ്രതിഫല വാഗ്ദാനം

റിയാദ്: ലോകക്കപ്പ് ജേതാക്കളായ അര്‍ജന്‍റീനയുടെ കാപ്റ്റനും ഫുട്ബോള്‍ ഇതിഹാസവുമായ ലയണൽ മെസ്സി അടുത്ത സീസണില്‍ സൗദി ക്ലബ്ബിനു വേണ്ടി കളിക്കാന്‍ സാധ്യതയെന്ന് വാര്‍ത്ത. തങ്ങളോടൊപ്പം മെസിയെ ഉൾപ്പെടുത്താനുള്ള ശക്തമായ നീക്കവുമായി അൽ ഹിലാൽ ക്ലബ്ബിന്റെ ചർച്ചകൾ പുതിയ തലങ്ങളിലേക്ക് എത്തിയതായാണ് റിപ്പോർട്ട്. അൽ ഹിലാൽ ക്ലബ്ബ് വന്‍ ഓഫര്‍ മെസ്സിക്ക് മുന്നില്‍ വെച്ഛതായാണ് വിവരം. പ്രതിവര്‍ഷം 400 മല്ല്യന്‍ യൂറോ വാഗ്ടാനം ചെയ്ത അൽ ഹിലാൽ അതിനു പുറമെ ലയണൽ മെസ്സി മുന്നോട്ടുവെച്ച എല്ലാ ആവശ്യങ്ങളും അംഗീകരിച്ചു.

ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്ന പിഎസ്ജിയുമായുള്ള കരാർ ഉടൻ അവസാനിക്കും. അവിടെ  കരാര്‍  പുതുക്കൽ ചർച്ചകൾ സമാന്തരമായി പുരോഗമിക്കുകയാണ്. എന്നാല്‍ മെസ്സി ഇക്കാര്യങ്ങളില്‍ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. പിഎസ്ജിയുമായുള്ള കരാർ അവസാനിച്ച സാഹചര്യത്തില്‍ മെസ്സിക്ക് ഉചിതമായ തീരുമാനം കൈകൊല്ലാനുള്ള സവകാശം ലഭിക്കും. സൗദി അറേബ്യയുടെ ടൂറിസം അംബാസഡർ എന്ന നിലയിൽ, പ്രമോഷണൽ പ്രവർത്തനങ്ങൾക്കായി നിരവധി തവണ മെസി സഊദിയിലേക്ക് എത്തിയിരുന്നു. പ്രതികരണത്തിനായി അൽ ഹിലാൽ കാത്തിരിക്കുകയാണ്. മെസ്സിയുടെ പിതാവും ബിസിനസ്സ് ഏജന്റുമായ ജോർജ്ജ് ഹൊറാസിയോ മെസ്സി കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുന്നെ റിയാദിൽ ഉണ്ടായിരുന്നു. ഇതെല്ലാം സൗദി ക്ലബ്ബുമായി മെസ്സി ധാരണയിലെത്താനുള്ള സാധ്യതകളായാണ് കണക്കാപ്പെടുന്നത്. 

അൽ ഹിലാൽ ക്ലബ്ബിലേക്ക് ലയണൽ മെസ്സി എത്തുകയാണെങ്കില്‍ ലോക ഫുട്‌ബോളിലെ രണ്ട് സൂപ്പർ താരങ്ങൾ അവരുടെ പ്രൊഫഷണൽ ലീഗ് ടൂർണമെന്റുകളിൽ എത്തും. പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ നേരത്തെ മറ്റൊരു സൗദി ക്ലബ്ബായ അൽ നാസറിൽ എത്തിയിരുന്നു. 

Contact the author

International

Recent Posts

Web Desk 1 month ago
Football

ഫിഫ ദ ബെസ്റ്റിന്റെയും ബലോന്‍ ദ് ഓറിന്റെയും വിശ്വാസ്യത നഷ്ടപ്പെട്ടു - റൊണാള്‍ഡോ

More
More
Sports Desk 2 months ago
Football

2023ല്‍ 54 ഗോളുകള്‍; 'ഗോട്ട്' ക്രിസ്റ്റ്യാനോ തന്നെ

More
More
Sports Desk 6 months ago
Football

പിഎസ്ജിയിലെ അവസാന നാളുകള്‍ എനിക്കും മെസ്സിക്കും നരകതുല്യമായിരുന്നു - നെയ്മര്‍

More
More
Sports Desk 7 months ago
Football

നെയ്മറും സൗദി പ്രൊ ലീഗിലേക്ക്; അല്‍ ഹിലാലുമായി കരാറിലെത്തി

More
More
Web Desk 7 months ago
Football

ഇറ്റാലിയന്‍ ഫുട്ബോള്‍ ഇതിഹാസം ജിയാന്‍ ലൂയി ബഫണ്‍ വിരമിക്കുന്നു

More
More
Web Desk 8 months ago
Football

മെസ്സിക്കൊപ്പം സൂപ്പര്‍ കോച്ച് മാര്‍ട്ടിനോയും മിയാമിയില്‍

More
More