മുഖ്യമന്ത്രിയുടെ ഇന്നത്തെ വാർത്താ സമ്മേളനം വൈകീട്ട് 5 മണിക്ക്

മുഖ്യമന്ത്രിയുടെ ഇന്നത്തെ വാർത്താ സമ്മേളനം വൈകീട്ട് 5 മണിയിലേക്ക് മാറ്റി.  കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ചുള്ള അവലോകന യോ​ഗത്തിന് ശേഷമുള്ള മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനമാണ് ഒരു മണിക്കൂർ നേരത്തെയാക്കിയത്. കഴിഞ്ഞ 24 മുതൽ വാർത്താ സമ്മേളനം 6 മണിക്കാണ് നടത്തിയിരുന്നത്. നോമ്പ് തുറ സമയം പരി​ഗണിച്ചാണ് വാർത്താ സമ്മേളനം 6 മണിയിലേക്ക് മാറ്റിയത്. ലോക് ഡൗൺ പ്രഖ്യാപിച്ചത് മുതൽ വൈകീട്ട് 7 മണിക്കായിരുന്നു മുഖ്യമന്ത്രി വാർത്താ സമ്മേളനം നടത്തിയിരുന്നത്. വാർത്താ സമ്മേളനത്തിലൂടെയാണ് മുഖ്യമന്ത്രി കേരളത്തിലെ കൊവിഡ് രോ​ഗികളുടെ എണ്ണവും പ്രതിരോധ പ്രവർത്തനങ്ങളടെ വിവരങ്ങളും പുറത്ത് വിടുന്നത്. വിവധ വകുപ്പുകളുടെ പ്രവർത്തനങ്ങളും ജനങ്ങൾക്കുള്ള നിർദ്ദേശങ്ങളും വാർത്താ സമ്മേളനത്തിലൂടെയാണ് അറിയിക്കുന്നത്. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിന് സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More