മനുഷ്യമഹാശൃംഘലയിൽ പങ്കെടുത്തതിന്റെ പേരിൽ മുസ്ലീംലീഗിൽ നിന്ന് അച്ചടക്ക നടപടി നേരിട്ട ലീഗ് പ്രാദേശിക നേതാവ് വീണ്ടും ഇടതുമുന്നണിയുടെ വേദിയിൽ. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇന്ത്യൻ നാഷ്ണൽ ലീഗ് സംസ്ഥാന പ്രസിഡന്റ് എ.പി. അബ്ദുൾ വഹാബ് നടത്തുന്ന ഏകദിന ഉപവാസ സമരത്തിലാണ് ബഷീർ പങ്കെടുത്തത്. മലപ്പുറത്താണ് ഉപവാസം സംഘടിപ്പിച്ചത്.
പാർട്ടിമാറാൻ ഉദ്ദേശിച്ചിട്ടില്ലെന്നും, പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിൽ പാർട്ടി വലുതെന്നോ ചെറുതെന്നോ നോക്കാതെ ജനാധിപത്യവിശ്വാസികൾ സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കുമെന്ന് കെ.എം. ബഷീർ മാധ്യമങ്ങളോട് പറഞ്ഞു. ഐഎൻഎലിലേക്ക് പോകേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read
എൽഡിഎഫ് കൺവീനർ എ. വിജയരാഘവൻ ഉപവാസ സമരം ഉദ്ഘാടനം ചെയ്തു. കെ.എം. ബഷീറിന് പുറമെ കെ.ഇ.എൻ. കുഞ്ഞു മുഹമ്മദ് ഉൾപ്പെടെ രാഷ്ടീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ ഉപവാസ സമര വേദിയിൽ സംസാരിച്ചു. മുസ്ലീംലീഗ് ബേപ്പൂർ മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന കെ.എം. ബഷീറിനെ ഒരു വർഷത്തേക്കാണ് പാർട്ടിൽ നിന്ന് സസ്പെന്റ് ചെയ്തത്.