ഗുരുവായൂർ ക്ഷേത്രത്തിനു മുന്നിലെ വിവാഹ മണ്ഡപത്തിൽ രാത്രിയിലും വിവാഹം നടത്താൻ അനുമതി. ഇപ്പോൾ പുലർച്ചെ 5 മുതൽ ഉച്ചപ്പൂജ കഴിഞ്ഞ് നട അടയ്ക്കുന്ന 1.30 വരെയാണ് വിവാഹങ്ങൾ നടക്കുന്നത്. വൈകിട്ടും രാത്രിയും വിവാഹം പതിവില്ല. എന്നാല്‍ ഇനിമുതല്‍ രാത്രി 9 മണിയോടെ ശീവേലി പുറത്തേക്ക് എഴുന്നള്ളിക്കുന്നതുവരെ നട തുറക്കാന്‍ ദേവസ്വം ഭരണസമിതിയോഗം അനുമതി നൽകി.
ഒരു വർഷം 7000 ത്തോളം വിവാഹങ്ങൾ ഗുരുവായൂരിൽ നടക്കാറുണ്ട്. ഒരു ദിവസം 246 വിവാഹങ്ങൾ വരെ നടന്നിട്ടുണ്ട്. ചില ദിവസങ്ങളിൽ രജിസ്റ്റർ ചെയ്ത വിവാഹങ്ങൾ പോലും തിരക്ക് കാരണം മാറ്റിവയ്ക്കേണ്ടി വന്നിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഇന്ത്യയിൽ തിരുമല തിരുപ്പതി വെങ്കടേശ്വരക്ഷേത്രം, പുരി ജഗന്നാഥക്ഷേത്രം, ബദരീനാഥ് മഹാവിഷ്ണുക്ഷേത്രം എന്നിവ കഴിഞ്ഞാൽ ഏറ്റവുമധികം തിരക്കുള്ള വൈഷ്ണവ ക്ഷേത്രമാണ് ഗുരുവായൂരിലേത്.