കൊവിഡ് തീവ്രബാധിത പ്രദേശങ്ങളിൽ ലോക്ഡൗൺ നീട്ടുമെന്ന് പ്രധാനമന്ത്രി

കൊവിഡ് തീവ്രബാധിത പ്രദേശങ്ങളിൽ ലോക്ഡൗൺ നീട്ടുമെന്ന് പ്രധാനമന്ത്രി. സംസ്ഥാന മുഖ്യമന്ത്രിമാരുമായി നടത്തിയ ചർച്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നിലവിലെ ലോക്ഡൗൺ അവസാനിക്കുന്ന മെയ് 3 ന് ഇത് സംബന്ധിച്ച് തീരുമാനം എടുക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമാകണമെങ്കിൽ ലോക്ഡൗൺ നീട്ടണമെന്ന് 7 സംസ്ഥാനങ്ങൾ യോ​ഗത്തിൽ അറിയിച്ചു. യോ​ഗത്തിൽ ആദ്യം സംസാരിച്ച മേഘാലയ കൂടാതെ ​ഗോവ ഒഡിഷ  ​ഗുജറാത്ത് എന്നീ സംസ്ഥാനങ്ങൾ ലോക് ഡൗൺ നീട്ടണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഘട്ടം ഘട്ടമായി മാത്രമെ ലോക് ഡൗൺ പിൻവലിക്കാവൂ എന്നും ചില സംസ്ഥാനങ്ങൾ അറിയിച്ചു. അതേസമയം കൊവിഡ് മുക്ത മേഖലകളിൽ കൂടുതൽ ഇളവ് നൽകിയേക്കുമെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു. സംസ്ഥാനങ്ങളെ സഹായിക്കാൻ കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരെ അറിയിച്ചു. സാമ്പ്ത്തിക സ്ഥിതിയെ കുറിച്ച് ആശങ്ക വേണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. . കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ വീഡിയോ കോണ്‍ഫറന്‍സില്‍ സംബന്ധിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ യോ​ഗത്തിൽ പങ്കെടുത്തില്ല. കേരളത്തെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറി ടോം ജോസാണ് യോ​ഗത്തിൽ പങ്കെടുത്തത്. മുഖ്യമന്ത്രിക്ക് യോ​ഗത്തിൽ സംസാരിക്കാൻ അവസരം ഇല്ലാത്തതിനാലാണ് യോ​ഗത്തിൽ നിന്ന് വിട്ടുനിന്നത്. യോ​ഗത്തിന് മുമ്പ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്ഥി​ഗതികൾ മുഖ്യമന്ത്രി ആഭ്യന്തര മന്ത്രിയെ ധരിപ്പിച്ചു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More