കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ ഓഫ് സൈഡ് ട്രാപ്പ് സോഷ്യൽ മീഡിയയിൽ തരം​ഗം; ബ്ലാസ്റ്റേഴ്സിന് ഇരട്ടി മധുരം

നിർണായക മത്സരത്തിൽ ചിരവൈരികളായ എ ടി കെ കൊൽക്കത്തയെ മറികടന്നതിന് പുറമെ ലോകോത്തര താരം റോയ് കൃഷ്ണയടക്കം ഏഴ് താരങ്ങളെ  ഓഫ് സൈഡ് ട്രാപ്പിൽ കുരുക്കിയതിന്‍റെ ആഹ്ലാദത്തിലാണ് കേരളാ ബ്ലാസ്റ്റേഴ്സ്. ആന്താരാഷ്ട്ര മത്സരങ്ങളിലും, പ്രമുഖ ലീ​ഗുകളിലും മാത്രമാണ് ഇത്രയും തികവോടെ ഓഫ് സൈഡ് ട്രാപ്പ് നടപ്പാക്കുന്നത് ഫുടബോൾ ആരാധകർ കണ്ടിട്ടുള്ളത്. ബ്ലാസ്റ്റേഴ്സിന്‍റെ പ്രൊഫഷണൽ മികവ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരം​ഗമാണ്. ലീ​ഗിൽ മുന്നേറാനാവാതെ കിതച്ചിരുന്ന ടീമിന്‍റെ മാറ്റത്തിൽ ആരാധകർ ഏറെ സന്തോഷത്തിലാണ്. കോച്ച് അൽകോ ഷട്ടോരിക്കാണ് ഓഫ് സൈഡ് ട്രാപ്പിന്‍റെ ക്രഡിറ്റ് ആരാധകർ നൽകുന്നത്

ഇഞ്ചുറി ടൈമിന്‍റെ ആദ്യ മിനുട്ടിലാണ് ഓഫ് സൈഡ് ട്രാപ്പിൽ എ ടി കെ യെ കുരുക്കിയത്. ബ്ലാസ്റ്റേഴ്സിന്‍റെ പെനാൽട്ടി ബോക്സിൽ നിന്നും 15 വാര അകലെ നിന്നുള്ള എ ടി കെയുടെ ഫ്രീ കിക്ക്. സമനിലക്കായി കയ്യും മെയ്യും മറന്ന് എ ടി കെ, പ്രതിരോധിക്കാൻ ബ്ലാസ്റ്റേഴ്സിന്‍റെ10 താരങ്ങൾ. പെനാൽട്ടി ബോക്സിൽ നിരനിരയായി ഏഴ് കളിക്കാർ. ഇവർക്ക് കാര്യം പിടികിട്ടും മുമ്പ് പന്തിന്റെ ​ഗതിക്ക് വിരുദ്ധമായി മുഴുവൻ ബ്ലാസ്റ്റേഴ്സ് താരങ്ങളും കുതിച്ചു. 7 എ ടി കെ താരങ്ങളും ഓഫ് സൈഡായി.  റോയ് കൃഷ്ണ പന്ത് വലയിലാക്കും മുമ്പ് സൈഡ് ലൈൻ റഫറിയുടെ ഫ്ലാ​ഗ് ഉയർന്നിരുന്നു.

അതേസമയം നിലവാരമില്ലാത്ത ഐ എസ് എൽ റഫറിമാരുടെ മുമ്പിൽ ഇത്തരം സാഹസത്തിന് മുതിർന്ന ബ്ലാസ്റ്റേഴ്സിന്‍റെ ചങ്കൂറ്റവും സോഷ്യൽ മീഡിയിൽ ചർച്ചയാണ്. കൂടാതെ ​ഗോളിനായി വാദിച്ച റോയ് കൃഷണയെയും ബ്ലാസ്റ്റേഴ്സ് ആരാധകർ കണക്കറ്റ് പരിഹസിക്കുന്നുണ്ട്.

Contact the author

Sports Desk

Recent Posts

Sports Desk 2 years ago
ISL

കേരളാ ബ്ലാസ്റ്റേഴ്സ് ടീം ഈ സീസണിലെ ആദ്യ വിദേശതാരത്തെ പ്രഖ്യാപിച്ചു

More
More
Sports Desk 2 years ago
ISL

കേരളാ ബ്ലാസ്റ്റേഴ്സ് മുഴുവൻ വിദേശ താരങ്ങളെയും ഒഴിവാക്കി

More
More
Web Desk 2 years ago
ISL

ഇവാൻ വുക്ക്മാനോവിക്ക് കേരളാ ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനാകും

More
More
Web Desk 3 years ago
ISL

ഐഎസ്എൽ ഫുട്ബോളിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ​ഗോവ എഫ് സിയെ നേരിടും

More
More
Web Desk 3 years ago
ISL

അവസാന നിമിഷം ​സമനില ​ഗോൾ വഴങ്ങി ബ്ലാസ്റ്റേഴ്സ് ജയം കൈവിട്ടു

More
More
Web Desk 3 years ago
ISL

എടികെ മോഹൻബാ​ഗാൻ, നോർത്ത് ഈസ്റ്റിനെ തകർത്ത് ലീ​ഗിൽ വീണ്ടും ഒന്നാം സ്ഥാനത്ത്

More
More