കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസ് പ്രതി ഷാറൂഖ് സെയ്ഫിയുടെ റിമാന്‍ഡ് കാലാവധി നീട്ടി. മെയ് നാലുവരെയാണ് റിമാന്‍ഡ് കാലാവധി. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്. ഷാറൂഖ് സെയ്ഫിയുടെ 14 ദിവസത്തെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് റിമാന്‍ഡ് കാലാവധി നീട്ടാന്‍ അപേക്ഷ നല്‍കിയത്. കേസ് അന്വേഷിക്കുന്നത് എന്‍ ഐ എയുടെ കൊച്ചി യൂണിറ്റാണ്. ഷാറൂഖ് സെയ്ഫി നിലവില്‍ വിയ്യൂര്‍ ജയിലിലാണ് കഴിയുന്നത്.
ഇന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഷാറൂഖിനെ കോടതിയില്‍ ഹാജരാക്കിയത്. ഷാറൂഖ് സെയ്ഫിയെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് എന്‍ ഐ എ അടുത്ത ദിവസം അപേക്ഷ നല്‍കുമെന്നാണ് വിവരം. കഴിഞ്ഞ ദിവസമാണ് കേസ് അന്വേഷണം എന്‍ ഐ എ ഏറ്റെടുത്തത്. ഇതുവരെയുളള കണ്ടെത്തലുകളെല്ലാം കേരളാ പൊലീസ് എന്‍ ഐ എയ്ക്ക് കൈമാറും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
കേസിന്റെ തീവ്രസ്വഭാവവും ഗൂഢാലോചനയുമാകും എന്‍ ഐ എ പരിശോധിക്കുക. ഷാറൂഖ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തിയത് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് എഡിജിപി എംആര്‍ അജിത് കുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തീവ്രചിന്താഗതിയുളള ആളാണ് സെയ്ഫിയെന്നും പ്രതിയെത്തിയത് കൃത്യമായ ഉദ്ദേശത്തോടെയാണെന്നും അദ്ദേഹം പറഞ്ഞു.