കോഴിക്കോട്: ഭക്ഷണം ലഭിക്കുന്ന കാര്യത്തിലടക്കം സ്ത്രീകള്‍ വിവേചനം നേരിടുന്നുണ്ടെന്ന് നടി അനാര്‍ക്കലി മരിക്കാര്‍. വീടുകളില്‍ ആണുങ്ങള് പൊറോട്ട കഴിച്ച് കഴിഞ്ഞ് ബാക്കിയുണ്ടെങ്കില്‍ മാത്രമേ സ്ത്രീകള്‍ക്ക് കഴിക്കാന്‍ കിട്ടിയിരുന്നുളളുവെന്നും ഇതൊക്കെ തന്റെ സുഹൃത്തുക്കള്‍ പറഞ്ഞ് കേട്ടതാണെന്നും അനാര്‍ക്കലി പറഞ്ഞു. സ്കൈലാര്‍ക് പിക്ച്ചേഴ്സ് എന്റര്‍ടൈന്‍മെന്റിന് നല്കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
'പൊറോട്ടയൊക്കെ കുറച്ച് ലേറ്റ് ആയിട്ട് വന്നതല്ലേ. എന്റെ ചെറുപ്പത്തിലൊക്കെ കുറേനാളുകള്‍ക്കുശേഷമാണ് ഞാന്‍ പൊറോട്ട കഴിക്കുന്നത്. അപ്പോള്‍ പൊറോട്ടയും ചോറുമുണ്ടാവും. പൊറോട്ട ആണുങ്ങള്‍ക്ക് കൊടുക്കും. എന്നിട്ട് ബാക്കിയുണ്ടെങ്കില്‍ പെണ്ണുങ്ങള്‍ക്ക് കഴിക്കാം. ഇതൊക്കെ എന്റെ ഫ്രണ്ട്സ് പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അതൊക്കെ എനിക്ക് വലിയ വിഷമമുളള കാര്യമായി തോന്നിയിട്ടുണ്ട്. എന്റെ ഫാമിലിയില്‍ അങ്ങനെ സംഭവിച്ചിട്ടില്ല. ഭാഗ്യത്തിന് എനിക്ക് കുറച്ചുകൂടി പുരോഗമനപരമായി ചിന്തിക്കുന്ന കുടുംബമാണ് കിട്ടിയത്'- എന്നാണ് അനാര്‍ക്കലി പറഞ്ഞത്. വീഡിയോ വൈറലായതോടെ അനാര്‍ക്കലിയെ അനുകൂലിച്ചും വിമര്‍ശിച്ചും പരിഹസിച്ചും നിരവധിപേരാണ് രംഗത്തെത്തിയത്.