മുംബൈ: ബോളിവുഡ് നടന് ഷാറൂഖ് ഖാന്റെ മകന് ആര്യന് ഖാന് സംവിധാനം ചെയ്ത പരസ്യ ചിത്രത്തിന്റെ ടീസര്‍ പുറത്ത്. ഷാറൂഖ് ഖാനാണ് പരസ്യത്തില്‍ അഭിനയിക്കുന്നത്. ലക്ഷ്വറി ബ്രാൻഡിന്റെ പരസ്യത്തിന്റെ ഔദ്യോഗിക ടീസർ ഷാറൂഖ് ഖാന് തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ പരസ്യ ചിത്രത്തിന്റെ മുഴുവന്‍ വീഡിയോയും റിലീസ് ചെയ്യും.
ആര്യന് ഖാന് സംവിധാനം ചെയ്ത ടീസര്‍ പുറത്തുവന്നതിന് പിന്നാലെ മികച്ച പ്രതികരണമാണ് ആരാധകരില്‍ നിന്നും ലഭിക്കുന്നത്.ആര്യന് ഖാന് അഭിനയത്തെക്കാള്‍ ഇഷ്ടം സിനിമ സംവിധാനം ചെയ്യുന്നതാണെന്ന് ഷാറൂഖ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഷാറൂഖ് ഖാന് പറഞ്ഞതുപോലെ ആര്യന് ഖാന് സംവിധാനത്തില്‍ കഴിവ് തെളിയിച്ചുവെന്ന് ഒരു വിഭാഗം ആളുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ അഭിപ്രായപ്പെട്ടു. അതേസമയം, ഷാറൂഖ് ഖാന്റെ മകള്‍ സുഹാന ദി ആർച്ചീസ്' എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്.