തിരുവനന്തപുരം: കേന്ദ്രം എന്‍സിഇആര്‍ടി സിലബസില്‍നിന്ന് ഒഴിവാക്കിയ പാഠഭാഗങ്ങള്‍ കേരളം പഠിപ്പിക്കും. മുഗള്‍ ചരിത്രവും ഗുജറാത്ത് കലാപവുമുള്പ്പെടെയുളള പാഠഭാഗങ്ങളാണ് പഠിപ്പിക്കുക. അതിനായി സപ്ലിമെന്ററി പാഠപുസ്തകം അച്ചടിച്ച് പുറത്തിറക്കും. ഇന്ന് ചേര്‍ന്ന കരിക്കുലം കമ്മിറ്റി യോഗത്തിലാണ് സപ്ലിമെന്ററി പുസ്തകം പുറത്തിറക്കാന്‍ തീരുമാനമെടുത്തത്. എന്‍സിഇആര്‍ടി പാഠഭാഗങ്ങള്‍ നീക്കംചെയ്താല്‍ ബദല്‍ പുസ്തകം ഇറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ഏത് ക്ലാസിലേക്കാണ് പാഠപുസ്തകം നല്‍കേണ്ടത് എന്ന കാര്യത്തില്‍ അടുത്ത അധ്യായന വര്‍ഷം ആരംഭിക്കുന്നതിനുമുന്പ് തീരുമാനമെടുക്കും. പാഠഭാഗങ്ങള്‍ വെട്ടിമാറ്റിയ കേന്ദ്രത്തിന്റെ നടപടിക്കെതിരെ കരിക്കുലം കമ്മിറ്റി യോഗത്തില്‍ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്.
2023-24 അധ്യായനവര്‍ഷത്തേക്കുളള പരിഷ്കരിച്ച പാഠ്യപദ്ധതിയില്‍നിന്നാണ് മുഗള്‍ ഭരണത്തെക്കുറിച്ച് വിവരിക്കുന്ന ഭാഗം ഒഴിവാക്കിയത്. 'തീംസ് ഓഫ് ഹിസ്റ്ററി' ഭാഗം രണ്ടിലാണ് മാറ്റംവരുത്തിയിരിക്കുന്നത്. 'കിംഗ്സ് ആന്‍ഡ് ക്രോണിക്കിള്‍: ദ മുഗള്‍ കോര്‍ട്ട്സ്' എന്ന തലക്കെട്ടിലുളള ഭാഗമാണ് നീക്കംചെയ്തത്. പ്ലസ് ടു സിവിക്സ് പാഠപുസ്തകത്തിലെ ഭാഗങ്ങളിലും മാറ്റംവരുത്തിയിട്ടുണ്ട്. ദ കോള്‍ഡ് വാര് എറ, യുഎസ് ഹെജിമണി ഇന്‍ വേള്‍ഡ് പൊളിറ്റിക്സ് എന്നീ പാഠങ്ങള്‍ ഒഴിവാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
പൊളിറ്റിക്സ് ഇന്‍ ഇന്ത്യ സിന്‍സ് ഇന്‍ഡിപ്പെന്‍ഡന്‍സ് എന്ന പാഠപുസ്തകത്തിലെ റൈസ് ഓഫ് പോപ്പുലര്‍ മൂവ്മെന്റ്സ്, ഇറാ ഓഫ് വണ്‍ പാര്‍ട്ടി ഡൊമിനന്‍സ് എന്നീ പാഠങ്ങളും ഒഴിവാക്കി. പത്ത്, പ്ലസ് വണ്‍ ക്ലാസുകളിലെ പാഠ്യപദ്ധതിയിലും മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. പത്തിലെ ചാലഞ്ചസ് ടു ഡെമോക്രസി, പോപ്പുലര്‍ സ്ട്രഗിള്‍സ് ആന്‍ഡ് മൂവ്മെന്റ്സ്, ഡെമോക്രസി ആന്‍ഡ് ഡൈവേഴ്സിറ്റി, ഡെമോക്രാറ്റിക് പൊളിറ്റിക്സ് എന്നീ പാഠങ്ങള്‍ ഒഴിവാക്കി. പ്ലസ് വണിലെ തീംസ് ഇന്‍ വേള്‍ഡ് ഹിസ്റ്ററി, സെന്‍ട്രല്‍ ഇസ്ലാമിക് ലാന്‍ഡ്സ്, കോണ്‍ഫ്രണ്ടേഷന്‍ ഓഫ് കള്‍ച്ചേഴ്സ്, ഇന്‍ഡസ്ട്രിയല്‍ റെവല്യൂഷന് എന്നീ പാഠഭാഗങ്ങളാണ് ഒഴിവാക്കിയത്.