കൊച്ചി: മലയാളത്തിന്റെ പ്രിയ നടി മംമ്ത മോഹന്‍ദാസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ലൈവി'ന്റെ ട്രെയിലര്‍ പുറത്ത്. വ്യാജ വാര്‍ത്തകള്‍ ഒരു സ്ത്രീയുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നുവെന്നാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. ഫിലിംസ് 24-ന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ സൗബിന് ഷാഹിറും, ഷൈന്‍ ടോം ചാക്കോയും, പ്രിയ വാര്യരും പ്രധാന കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്യുന്നു.
നേരത്തെ സംഗീത സംവിധായകൻ അൽഫോൺസ് ജോസഫ് ആലപിച്ച 'ലൈവി'ലെ 'മേഘം' എന്ന ഗാനം റിലീസ് ചെയ്തിരുന്നു. മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിച്ചത്. എസ് സുരേഷ്ബാബുവിന്റെതാണ് തിരക്കഥ. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം വിതരണം ചെയ്യുന്നത്. ചിത്രം മെയ് 12 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ലൈവ്.
ഒരുത്തീ സിനിമയ്ക്ക് ശേഷം വി.കെ പ്രകാശ് ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും ലൈവിനുണ്ട്. സോഷ്യൽ ത്രില്ലർ വിഭാഗത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നവ്യ നായര്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ഒരുത്തിക്ക് ലഭിച്ച അതേ വിജയം ലൈവിനും ലഭിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്.