ഇടുക്കി: അരിക്കൊമ്പന് ചിന്നക്കനാലിലേക്ക് തിരികെവരാന്‍ സാധ്യതയില്ലെന്ന് വനംവകുപ്പ്. റേഡിയോ കോളര്‍ കഴുത്തിലുളളതുകൊണ്ട് അരിക്കൊമ്പന്റെ മടങ്ങിവരവ് തടയാനാകുമെന്നും അക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും വനംവകുപ്പ് പറഞ്ഞു. പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ തുറന്നുവിട്ട ആന ഇപ്പോള്‍ അതിര്‍ത്തിയിലെ വനമേഖലയിലാണുളളത്. ഇന്നലെ തമിഴ്നാട് വനത്തിലെ വട്ടത്തൊടി മേഖല വരെ സഞ്ചരിച്ച് തിരിച്ച് മേദകാനം ഭാഗത്തെ വനമേഖലയിലേക്കെത്തി. കേരളത്തിലെയും തമിഴ്നാട്ടിലെയും വനമേഖലയില്‍നിന്ന് വനംവകുപ്പിന് സിഗ്നലുകള്‍ ലഭിക്കുന്നുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അരിക്കൊമ്പന് ചിന്നക്കനാലിലേക്ക് മടങ്ങിവരാന്‍ സാധ്യതയില്ലേ എന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വനംവകുപ്പിനോട് ആരാഞ്ഞിരുന്നു. മനുഷ്യ- മൃഗ സംഘര്‍ഷത്തില്‍ ദീര്‍ഘകാല പരിഹാരമാണ് വേണ്ടതെന്നും ആനയെ കൃത്യമായി നിരീക്ഷിക്കണമെന്നും ഹൈക്കോടതി വനംവകുപ്പിനോട് പറഞ്ഞു. ചിന്നക്കനാല്‍ മേഖലയിലെ മാലിന്യസംസ്കരണം കാര്യക്ഷമമല്ലെന്നും മാലിന്യദുര്ഗന്ധം മൃഗങ്ങളെ ആകര്‍ഷിക്കുന്നുണ്ട് അതിന് പരിഹാരം കാണണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
അരിക്കൊമ്പന് വനത്തിനുളളില്‍ തന്നെയുണ്ടെന്നും റേഡിയോ കോളര്‍ വഴി നീരീക്ഷണം തുടരുകയാണെന്നും വനംവകുപ്പ് കോടതിയെ അറിയിച്ചു.