നിങ്ങള്‍ എനിക്കൊപ്പമുളളപ്പോള്‍ മറ്റെന്ത് വേണം, ഞാന്‍ തിരികെ വരും- ആരാധകരോട് വിക്രം

ചെന്നൈ: വിക്രം നായകനായ  പൊന്നിയിന്‍ സെല്‍വര്‍ 2 എന്ന ചിത്രത്തിനും ആദിത്യ കരികാലന്‍ എന്ന കഥാപാത്രത്തിനും മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പാ രഞ്ജിത്തിന്റെ തങ്കലാന്‍ എന്ന ചിത്രത്തിലാണ് വിക്രം അടുത്തതായി അഭിനയിക്കുന്നത്. സിനിമയ്ക്കായി വിക്രം ശരീരത്തില്‍ വരുത്തിയ മാറ്റങ്ങളും മേക്ക് ഓവറും ടീസറുമെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു. അതിനിടെയാണ് തങ്കലാന്‍ റിഹേഴ്‌സലിനിടെ അപകടമുണ്ടാവുകയും വിക്രമിന്റെ വാരിയെല്ലിന് പരിക്കേല്‍ക്കുകയും ചെയ്തത്. അപകടവാര്‍ത്ത വിക്രം ആരാധകരെ ആശങ്കയിലാഴ്ത്തിയിരുന്നു. ഇപ്പോഴിതായ ആരോഗ്യത്തെക്കുറിച്ച് തുറന്നുപറയുകയാണ് നടന്‍. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

നടന്റെ വീടിനുമുന്നില്‍ ആരോഗ്യം വീണ്ടെടുക്കാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്ന ബോര്‍ഡ് പിടിച്ചുനിന്ന ആരാധകന് മറുപടിയായാണ് വിക്രം തന്റെ ആരോഗ്യാവസ്ഥയെക്കുറിച്ച് പറഞ്ഞത്. 'വീട്ടിലേക്ക് വന്ന് നിങ്ങളുടെ സ്‌നേഹം പ്രകടിപ്പിച്ചതിന് ഒരുപാട് നന്ദിയുണ്ട് ശിവ, നിങ്ങള്‍ എല്ലാവരും എന്റെ കൂടെയുളളപ്പോള്‍ എനിക്ക് മറ്റെന്താണ് വേണ്ടത്. ഞാന്‍ തിരിച്ചുവരും'- എന്നാണ് വിക്രം ട്വീറ്റ് ചെയ്തത്. 

കര്‍ണാടകയിലെ കോലാര്‍ സ്വര്‍ണഖനിയിലെ തൊഴിലാളികളുടെ ജീവിതത്തെ ആസ്പദമാക്കിയുളള ചിത്രമാണ് തങ്കലാന്‍. യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുളള ചിത്രത്തില്‍ തമിഴ്‌നാട്ടിലുളള ആദിവാസി വിഭാഗത്തിന്റെ തലവനായാണ് വിക്രം വേഷമിടുന്നത്. പാ രഞ്ജിത്ത് തന്നെയാണ് ചിത്രത്തിന്റെ രചനയും തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത്. പശുപതി മറ്റൊരു കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രത്തില്‍ പാര്‍വ്വതി തിരുവോത്തും മാളവിക മോഹനുമാണ് നായികമാര്‍.

Contact the author

Entertainment Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 3 weeks ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More