ജനങ്ങള്‍ക്കിഷ്ടം വ്യാജ വാര്‍ത്തകളും അതിന്റെ മസാലകളുമാണ്- മമ്ത മോഹന്‍ദാസ്

കൊച്ചി: ജനങ്ങള്‍ക്ക് വ്യാജ വാര്‍ത്തകളും അതിന്റെ മസാലകളുമാണ് ഇഷ്ടമെന്ന് നടി മമ്ത മോഹന്‍ദാസ്. ഓരോ തലക്കെട്ടുകളും സമൂഹത്തില്‍ ഓരോ ഇരകളെ സൃഷ്ടിക്കുകയാണെന്നും താന്‍ കരിയര്‍ ആരംഭിക്കുമ്പോള്‍ തന്നെ ഇത്തരം വ്യാജ വാര്‍ത്തകളുടെ ഇരയായിരുന്നെന്നും മമ്ത മോഹന്‍ദാസ് പറഞ്ഞു. വികെ പ്രകാശ് ചിത്രം ലൈവിന്റെ പ്രമോഷന്റെ ഭാഗമായി മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ വ്യാജ വാര്‍ത്തകള്‍ക്കെതിരായ പരാമര്‍ശം. 

മമ്ത പറഞ്ഞത്: 

ഞാന്‍ കരിയര്‍ തുടങ്ങുമ്പോള്‍തന്നെ വ്യാജ വാര്‍ത്തകളുടെ ഇരയായിരുന്നു. ഞാന്‍ ചെയ്ത ചിത്രത്തെ നെഗറ്റീവ് പബ്ലിസിറ്റി കൊടുക്കുകയും അതെന്നെ വ്യക്തിപരമായി ബാധിക്കുകയും ചെയ്തു. എനിക്ക് അസുഖം വന്നപ്പോള്‍ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ക്കൊപ്പം മസാല ചേര്‍ത്ത് വേണ്ടാത്ത കാര്യങ്ങള്‍ പ്രചരിപ്പിച്ചു. ഒരു വാര്‍ത്തയുടെയും തലക്കെട്ടുകള്‍ പോസിറ്റീവായിരിക്കില്ല. ലിങ്ക് ക്ലിക്ക് ചെയ്യുമ്പോള്‍ തലക്കെട്ടുമായി ഒരു ബന്ധവുമില്ലാത്ത വാര്‍ത്തയാണ് നാം കാണുന്നത്. ഓരോ തലക്കെട്ടുകളും സമൂഹത്തില്‍ ഓരോ ഇരയെ സൃഷ്ടിക്കുന്നുണ്ട്. എനിക്ക് ഈ അടുത്ത് ഓട്ടോ ഇമ്മ്യൂണ്‍ പ്രശ്‌നം വന്നപ്പോള്‍ എന്റെ കൈകാലുകളുടെ ചിത്രം എന്ന തരത്തില്‍ ഒരുപാട് ചിത്രങ്ങള്‍ പ്രചരിച്ചു. അതൊന്നും എന്റെ കയ്യോ കാലോ അല്ല. ഞാന്‍ വിവാഹം കഴിച്ച് സെറ്റില്‍ ആയെന്നും അസുഖം മൂലം ഇപ്പോള്‍ അഭിനയിക്കുന്നില്ല എന്നുമൊക്കെ വാര്‍ത്തകള്‍ വന്നു. 

ഇത്തരം വാര്‍ത്തകള്‍ ആസ്വദിക്കുന്നവരും അത് പ്രയോജനപ്പെടുത്തുന്നവരുമുണ്ട്. വ്യാജ വാര്‍ത്തകളുടെ ഒരു ഭാഗം സ്വാദുളളതാണെങ്കില്‍ മറ്റേ ഭാഗം വളരെ കയ്‌പ്പേറിയതാണ്. അത് അനുഭവിക്കേണ്ടിവരുന്ന വലിയൊരു വിഭാഗമുണ്ടെന്ന് ആരും അറിയുന്നില്ല. വ്യാജ വാര്‍ത്തകളോട് ഞാന്‍ പ്രതികരിക്കാറില്ല. കാരണം പ്രതികരിച്ചാല്‍ അത് മറ്റൊരു വാര്‍ത്തയാകും. വാര്‍ത്തകള്‍ നമ്മളെപ്പറ്റിയാണെങ്കിലും വേദനിക്കുന്നത് നമ്മളായിരിക്കില്ല. അച്ഛനും അമ്മയ്ക്കുമൊന്നും ഇത്തരം വാര്‍ത്തകള്‍ സഹിക്കാനുളള മാനസികാവസ്ഥ ഉണ്ടാവണമെന്നില്ല. തിരുത്തിയ വാര്‍ത്തകള്‍ക്ക് ഒരിക്കലും ശ്രദ്ധ കിട്ടാറില്ല. കാരണം ജനങ്ങള്‍ക്കുവേണ്ടത് ഫേക്ക് ന്യൂസുകളും അതിന്റെ മസാലകളുമാണ്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

Contact the author

Entertainment Desk

Recent Posts

Movies

ഇപ്പോള്‍ കൂടുതലും കാണുന്നത് മലയാളം സിനിമകള്‍- സംവിധായകന്‍ അനുരാഗ് കശ്യപ്

More
More
Movies

ഇന്ത്യയിലെ ആദ്യത്തെ എഐ ചിത്രം 'മോണിക്ക ഒരു എഐ സ്റ്റോറി' തിയറ്ററുകളിലേക്ക്

More
More
Movies

'ലാപതാ ലേഡീസ്' എന്ന ചിത്രത്തിന് ആനന്ദ്‌ മഹാദേവന്‍ ചിത്രവുമായി സാമ്യം

More
More
Movies

'ഞാന്‍ പെരിയാറിസ്റ്റാണ്, മോദിയായി അഭിനയിക്കില്ല'- സത്യരാജ്

More
More
Movies

"42 വര്‍ഷമായി പ്രേക്ഷകര്‍ കൂടെയുള്ള ധൈര്യത്തിലാണ് ഇവിടെ നില്‍ക്കുന്നത്"- മമ്മൂട്ടി

More
More
Web Desk 1 month ago
Movies

ഇത് മലയാള സിനിമയുടെ സുവര്‍ണ കാലം; നാഗവല്ലിയും ചന്തുവുമെല്ലാം വീണ്ടും തിയറ്ററുകളിലേക്ക്‌

More
More