വി.മുരളീധരന്റെ പ്രസ്താവന ശുദ്ധവിവരക്കേട് - മുഖ്യമന്ത്രി

തിരുവനന്തപുരം: സര്‍ക്കാരിന്റെ അമിതമായ ആത്മവിശ്വാസമുണ്ടാക്കിയ ജാഗ്രതക്കുറവാണ് ഇടുക്കി, കോട്ടയം ജില്ലകളെ വീണ്ടും റെഡ് സോണ്‍ ആക്കി മാറ്റിയത് എന്ന കേന്ദ്ര സഹമന്ത്രി വി. മുരളീധരന്റെ പ്രസ്താവന തന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും അങ്ങിനെ പറഞ്ഞിട്ടുണ്ടെങ്ങില്‍ അത് ശുദ്ധ വിവരക്കെടാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേന്ദ്ര മന്ത്രിയായിരിക്കുന്ന ഒരാള്‍ അങ്ങനെ പറയുമെന്ന് താന്‍ കരുതുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന സര്‍ക്കാരിനു കാര്യങ്ങള്‍ ആലോചിക്കാനും തീരുമാനങ്ങളെടുക്കാനും സംവിധാനങ്ങളുണ്ട്. ഇടുക്കി, കോട്ടയം ജില്ലകളില്‍ രോഗവ്യാപനത്തിനുള്ള  സാധ്യത കണക്കിലെടുത്താണ് പ്രത്യേക ജാഗ്രത പുലര്‍ത്താന്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ്-19 അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More