കോണ്‍ഗ്രസ് വിട്ട എല്ലാവരും തിരിച്ചുവരണം - കെ മുരളിധരന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട എല്ലാവരും പാര്‍ട്ടിയിലേക്ക് തിരിച്ചുവരണമെന്ന് കെ മുരളിധരന്‍. തെറ്റിദ്ധാരണയുടെ പുറത്താണ് കേരള കോൺഗ്രസ് ജോസ് കെ മാണി, എൽജെഡി, കേരള കോൺഗ്രസ് പിള്ള ഉൾപ്പെടെയുള്ളവർ പുറത്തുപോയത്. ഇതുമായി ബന്ധപ്പെട്ട് മുന്നണിയില്‍ ചര്‍ച്ച നടന്നിട്ടില്ല. വരുന്ന തെരഞ്ഞെടുപ്പില്‍ എല്ലാവരും ഒരുമിച്ചു നില്‍ക്കണമെന്നാണ് പൊതുവികാരമെന്നും തുടർ തീരുമാനങ്ങൾ പാർട്ടി ഒറ്റക്കെട്ടായി എടുക്കുമെന്നും മുരളിധരന്‍ കൂട്ടിച്ചേര്‍ത്തു. 

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റും കോണ്‍ഗ്രസിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുസ്ലിം ലീഗിനെ പുകഴ്ത്തി യു ഡി എഫില്‍ ഭിന്നതയുണ്ടാക്കാമെന്ന് എല്‍ ഡി എഫ് കരുതേണ്ടന്നും മുരളിധരന്‍ പറഞ്ഞു. അതേസമയം, കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം യുഡിഎഫിലേക്ക് തിരികെ വന്നാൽ സന്തോഷമുണ്ടെന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം തത്ക്കാലം യു ഡി എഫിലേക്ക് ഇല്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി. കേരള കോണ്‍ഗ്രസ് യു ഡി എഫില്‍ നിന്നും പുറത്തുപോയതല്ല മറിച്ച് പുറത്താക്കിയതാണെന്നും മന്ത്രി പറഞ്ഞു

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 1 day ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 2 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 3 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 3 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 4 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More