ഡി കെ ശിവകുമാറും ഡല്‍ഹിയിലേക്ക് തിരിച്ചു; മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും

ഡല്‍ഹി: കര്‍ണാടകയിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയം സ്വന്തമാക്കിയതിന് പിന്നാലെ മുഖ്യമന്ത്രിപദത്തെച്ചൊല്ലി ആശയക്കുഴപ്പം തുടരുന്നതിനിടെ കെപിസിസി അധ്യക്ഷന്‍ ഡി.കെ.ശിവകുമാര്‍ ഡല്‍ഹിയിലേക്ക് തിരിച്ചു. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്നലെ ഡല്‍ഹിയിലെത്തിയിരുന്നു. വിമത നീക്കങ്ങൾക്കില്ലെന്ന് ഡി കെ ശിവകുമാർ അറിയിച്ചു. എംഎൽഎമാരുടെ അഭിപ്രായത്തിന് എന്ത് രഹസ്യസ്വഭാവമാണ് ഉളളതെന്ന് അറിയില്ല. ഹൈക്കമാൻഡിന്റെ തീരുമാനം എന്ത് തന്നെ ആയാലും അത് അം​ഗീകരിക്കുമെന്ന് ഡി കെ ശിവകുമാർ പറഞ്ഞു.

അതേസമയം, കർണാടകയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി രൻദീപ് സുർജെവാലയും കേന്ദ്ര നിരീക്ഷകരും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു. 135എം എല്‍ എമാരില്‍ ഭൂരിഭാഗം പേരും പിന്തുണയ്ക്കുന്നത് സിദ്ധരാമയ്യ ആണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുമായി  യോഗം ചേര്‍ന്നതിനുശേഷമായിരിക്കും ഖാര്‍ഗെ അന്തിമ തീരുമാനം അറിയിക്കുക. 

ജനകീയതയും പ്രായവും കണക്കിലെടുത്തു സിദ്ധരാമയ്യയെ (75) മുഖ്യമന്ത്രിയാക്കാനാണു സാധ്യതയെന്നു പാർട്ടി വൃത്തങ്ങള്‍ പറയുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയം ആവർത്തിക്കാനായി ശിവകുമാർ (60) തൽക്കാലം പിസിസി പ്രസിഡന്റായി തുടരുന്നതാണ് ഉചിതമെന്നും കോണ്‍ഗ്രസിലെ ഒരു വിഭാഗം ആളുകള്‍ വിലയിരുത്തുന്നു. ഇരു നേതാക്കള്‍ക്കും അനുയോജ്യമായ തീരുമാനത്തിനാണ് നേതൃത്വം ശ്രമിക്കുന്നത്. 

Contact the author

National Desk

Recent Posts

National Desk 10 hours ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 11 hours ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 1 day ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 1 day ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 2 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More