കാലവര്‍ഷം ജൂണ്‍ നാലിന് കേരളത്തില്‍

തിരുവനന്തപുരം: കാലവര്‍ഷം ജൂണ്‍ നാലിന് കേരളത്തില്‍ എത്തിയേക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. ജൂൺ ഒന്നിനാണ് സാധാരണ കേരളത്തിൽ കാലവർഷം എത്തുന്നത്. ഇത്തവണ തെക്കു പടിഞ്ഞാറൻ കാലവർഷം 4 ദിവസം വൈകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്.  കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഒരിക്കൽ മാത്രമേ കാലവർഷം ജൂൺ 1-ന് ആരംഭിച്ചിട്ടുള്ളു.  കാലവർഷം വൈകിയെത്തുന്നത് ആകെ മഴലഭ്യതയെയോ വർഷകാലത്തേയോ കാര്യമായി ബാധിക്കില്ലെന്നും കാലാവസ്ഥാവകുപ്പ് അറിയിച്ചിട്ടുണ്ട്. 

വേനല്‍ ചൂടും അന്തരീക്ഷ ഈര്‍പ്പവും വീര്‍പ്പുമുട്ടിക്കുന്നതിനിടെയാണ് കാലവര്‍ഷം ജൂണ്‍ നാലിന് എത്തുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. വിവിധ അന്താരാഷ്ട്ര കാലാവസ്ഥ ഏജൻസികളുടെ നിഗമന പ്രകാരം ഇത്തവണ കാലവർഷത്തിൽ കൂടുതൽ മഴ ലഭിക്കാനാണ് സാധ്യത. പ്രത്യേകിച്ച് ജൂൺ, ജൂലൈ മാസങ്ങളിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് സൂചന നൽകുന്നത്. കുറഞ്ഞ സമയത്ത് കൂടുതൽ മഴ ലഭിക്കുന്ന സാഹചര്യമാണ് പലപ്പോഴും അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നത്. ചെറു മേഘ സ്‌ഫോടനങ്ങള്‍ പ്രവചിക്കാൻ കഴിയില്ല. എന്നാൽ കഴിഞ്ഞ വർഷങ്ങളിലെ സാഹചര്യം പരിശോധിച്ചാൽ ഇവ എപ്പോൾ വേണമെങ്കിലും പ്രതീക്ഷിക്കാമെന്നാണ് വിദഗ്ദ്ധ അഭിപ്രായം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം വേനല്‍മഴ കുറഞ്ഞതോടെ സംസ്ഥാനത്ത്  ചൂട് വീണ്ടും ഉയര്‍ന്നു. ഉയര്‍ന്ന താപനിലയെ തുടര്‍ന്ന് എട്ടുജില്ലകളില്‍ യെലോ അലര്‍ട്ട് പുറപ്പെടുവിച്ചു. അന്തരീക്ഷ ഈര്‍പ്പം കൂടുതലായതിനാല്‍ അനുഭവവേദ്യമാകുന്ന ചൂട് രേഖപ്പെടുത്തുന്ന താപ ഇന്‍ഡക്സും ഉയര്‍ന്ന നിലയിലാണ്. 

Contact the author

Entertainment Desk

Recent Posts

Web Desk 3 months ago
Weather

തെക്കൻ ഛത്തീസ്ഗഡിനു മുകളിൽ ചക്രവാതചുഴി; കേരളത്തില്‍ ശക്തമായ മഴ

More
More
Web Desk 3 months ago
Weather

പത്തനംതിട്ട ജില്ലയില്‍ കനത്ത മഴ; ഗവിയിൽ യാത്രാനിയന്ത്രണം

More
More
Web Desk 4 months ago
Weather

ഈ വര്‍ഷം മഴ കുറയും; ഇതുവരെ ലഭിച്ചതില്‍ 35% കുറവ് രേഖപ്പെടുത്തി

More
More
Web Desk 4 months ago
Weather

ന്യൂനമര്‍ദ്ദത്തിന് ശക്തികൂടി, സംസ്ഥാനത്ത് കനത്ത മഴ ; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

More
More
Web Desk 4 months ago
Weather

കനത്ത മഴ തുടരും; നാല് ജില്ലകളില്‍ തീവ്ര മഴക്ക് സാധ്യത

More
More
Web Desk 4 months ago
Weather

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം വ്യാപക മഴയ്ക്ക് സാധ്യത; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

More
More