ഞങ്ങള്‍ക്കുകൂടി സിനിമ പ്രദര്‍ശിപ്പിക്കാന്‍ ഇടം തരണം; ജൂഡ് ആന്റണിക്കും തിയറ്റര്‍ ഉടമകള്‍ക്കും തുറന്ന കത്തുമായി അനീഷ് ഉപാസന

കൊച്ചി: നിര്‍മ്മാതാവ് ആന്റോ ജോസഫിനും സംവിധായകന്‍ ജൂഡ് ആന്റണിക്കും തിയറ്റര്‍ ഉടമകള്‍ക്കും തുറന്ന കത്തുമായി സംവിധായകന്‍ അനീഷ് ഉപാസന. ജൂഡ് ആന്റണി ചിത്രം 2018 എവരിവണ്‍ ഈസ് എ ഹീറോ തിയറ്ററുകളില്‍ ഹൗസ്ഫുളായി പ്രദര്‍ശനം തുടരുമ്പോള്‍ തന്റെ ജാനകീ ജാനേ ഉള്‍പ്പെടെയുളള ചെറിയ ചിത്രങ്ങളുടെ പ്രദര്‍ശന സമയങ്ങള്‍ തിയറ്ററുകള്‍ തോന്നുന്നതുപോലെ മാറ്റുകയാണെന്ന് അനീഷ് ഉപാസന ആരോപിക്കുന്നു. പ്രേക്ഷകരുടെ നല്ല അഭിപ്രായങ്ങളുളള ചിത്രമായിട്ടുപോലും പ്രദര്‍ശനസമയം തോന്നിയതുപോലെ ആക്കുമ്പോള്‍ തങ്ങള്‍ മാനസികമായി തളരുകയാണെന്നും 2018 സിനിമ എടുത്തുമാറ്റാനല്ല, തങ്ങള്‍ക്കുകൂടി സിനിമ പ്രദര്‍ശിപ്പിക്കാന്‍ ഒരിടം തരാനാണ് പറയുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കത്തില്‍ പറഞ്ഞു.

അനീഷ് ഉപാസനയുടെ കുറിപ്പ്

അന്റോജോസെഫിനും ജൂഡ് ആന്റണിക്കും വേണു കുന്നപ്പള്ളിക്കും തീയറ്റർ ഉടമകൾക്കുമായി ഒരു തുറന്ന കത്ത് 

ഞാൻ സംവിധാനം ചെയ്ത ജാനകി ജാനേയും കൂടെ സുധി മാഡിസ്സൻ സംവിധാനം ചെയ്ത നെയ്മർ എന്ന സിനിമയും ഷഹദ് സംവിധാനം ചെയ്ത അനുരാഗവും തിയറ്ററുകളിൽ റിലീസായ വിവരം അറിഞ്ഞ് കാണുമല്ലോ. 2018 ഏത് സമയത്ത് കൊണ്ടുപോയി ഇട്ടാലും മലയാളികൾ ഇടിച്ച് കയറിവരും എന്നുള്ളത് എന്നെപോലെ തന്നെ നിങ്ങൾക്കുമറിയാം. ജാനകി ജാനെയുടെ ഷോ ടൈം പലയിടങ്ങളിൽ നിന്ന് മാറ്റുകയും ശേഷം ഉച്ചയ്ക്ക് 1.30 പോലുള്ള സമയങ്ങളിൽ ഒന്നിൽ കൂടുതൽ ഷോസ് തരുകയും( working days) ചെയ്യുന്ന തിയറ്ററുകാരുടെ രീതികൾ വളരെ വിഷമം ഉണ്ടാക്കുന്നതാണ്.

എല്ലാവർക്കും 2018 എടുക്കാൻ പറ്റില്ല. തിയറ്ററുകൾ ഉണർന്നത് 2018 വന്നത് കൊണ്ട് തന്നെയാണ്. സംശയമില്ല. അതുകൊണ്ട് നമ്മുടെ സിനിമയുടെ ഷോ ടൈം ദിനംപ്രതി ചേഞ്ച്‌ ചെയ്യുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല. ഉച്ചയ്യ്ക്ക് ഒന്നരയ്ക്കായാലും പുലർച്ചെ 5.30ക്ക് ആയാലും നട്ടപാതിരാ 12 മണിക്കായാലും 2018 ഓടും. പക്ഷേ ജാനകി ജാനേ പോലുള്ള കൊച്ചു കുടുംബ ചിത്രങ്ങൾ തിയറ്ററിൽ നിറയണമെങ്കിൽ 1st ഷോയും 2nd ഷോയും വേണം. ദയവ് ചെയ്ത് സഹകരിക്കണം..

2018 സിനിമ എടുത്ത് മാറ്റാനല്ല പറയുന്നത്... ഞങ്ങൾക്ക് കൂടി സിനിമ പ്രദർശിപ്പിക്കാൻ ഒരിടം തരാനാണ്. പലവാതിലുകളിൽ മുട്ടിയിട്ടും സാധ്യമല്ലാത്തത് കൊണ്ട് മാത്രമാണ് ഈ തുറന്ന്  കത്തെഴുതുന്നത്. പ്രേക്ഷക അഭിപ്രായമുള്ള സിനിമയായിട്ട് പോലും പ്രദർശന സമയം തോന്നിയത് പോലെയാക്കുമ്പോൾ മാനസികമായി ഞങ്ങൾ തളരുകയാണ്. ഇത് നിങ്ങളെപ്പോലുള്ളവരെക്കൊണ്ട് മാത്രം സാധിക്കുന്നകാര്യമാണ്. മലയാള സിനിമയെ ഉയരങ്ങളിലേക്കെത്തിച്ച നിങ്ങളെക്കൊണ്ട് മാത്രം..

ജാനകി ജാനേയും സിനിമ തന്നെയാണ്. ഇനി വരാൻ പോകുന്നതും കൊച്ച് സിനിമകളാണ് 2018 ഉം സിനിമയാണ് എല്ലാം ഒന്നാണ് മലയാള സിനിമ! മലയാളികളുടെ സിനിമ! ആരും 2018 ഓളം എത്തില്ലായിരിക്കും എന്നാലും ഞങ്ങൾക്കൊപ്പവും ഒന്ന് നിന്ന് കൂടെ...

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, അനീഷിന്റെ തുറന്ന കത്തിന് മറുപടിയുമായി ജൂഡ് ആന്റണി ജോസഫ് രംഗത്തെത്തി. എല്ലാ സിനിമകളും തിയറ്ററുകളില്‍ പോയി കാണണം എന്നാഗ്രഹിക്കുന്ന സാധാരണ പ്രേക്ഷകനാണ് താനെന്നും അനുരാഗവും ജാനകി ജാനെയും നെയ്മറുമെല്ലാം ഉഗ്രന്‍ സിനിമകളാണെന്നും ജൂഡ് പറഞ്ഞു. 'എല്ലാവരും അധ്വാനിക്കുന്നവരാണ് . തീയേറ്ററുകളിൽ ഷോ ടൈം തീരുമാനിക്കുന്നത് അവരാണ് . അതിനുള്ള അവകാശവും അവർക്കുണ്ട് . ജനങ്ങൾ വരട്ടെ , സിനിമകൾ കാണട്ടെ , മലയാള സിനിമ വിജയിക്കട്ടെ . നമ്മൾ ഒന്നല്ലേ ? ഒന്നിച്ചു സന്തോഷിക്കാം . സ്നേഹം മാത്രം'- എന്നും ജൂഡ് ഫേസ്ബുക്കില്‍ കുറിച്ചു.

Contact the author

Web Desk

Recent Posts

Web Desk 19 hours ago
Social Post

തോല്‍ക്കാനായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഒരാൾ !

More
More
Web Desk 20 hours ago
Social Post

ഭർത്താവിനെ കാലുകൊണ്ട് തീറ്റിക്കുന്ന 'തരു' സ്ത്രീകള്‍

More
More
Web Desk 22 hours ago
Social Post

'മുസ്ലീങ്ങള്‍ രാജ്യത്തെ സമ്പത്തിന്റെ ആദ്യാവകാശികള്‍'; മന്‍മോഹന്‍ സിംഗ് പറഞ്ഞതും മോദി വളച്ചൊടിച്ചതും

More
More
Web Desk 23 hours ago
Social Post

സ്ത്രീവിരുദ്ധമായ പിങ്ക് ടാക്സ്

More
More
Web Desk 2 days ago
Social Post

പ്രായം കൂടുന്തോറും മൂല്യം കൂടുന്ന ബാര്‍ബികള്‍

More
More
Web Desk 4 days ago
Social Post

പോളിംഗ് ബൂത്തിലേക്ക് പോകുമ്പോള്‍ നിങ്ങളുടെ മനസിലുണ്ടായിരിക്കേണ്ട 5 വിഷയങ്ങള്‍

More
More