'സംഗീ'ന്ന് വിളിക്കണ്ട '; രാഷ്ട്രീയം പറഞ്ഞ് ‘ചാൾസ് എന്റർപ്രൈസസ്' സ്‌നീക് പീക്

നവാഗതനായ സുഭാഷ് ലളിത സുബ്രഹ്‌മണ്യന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം 'ചാള്‍സ് എന്റര്‍പ്രൈസസി'ന്റെ സ്‌നീക് പീക് പുറത്തു വന്നു. ബാലു വര്‍ഗ്ഗീസ് അവതരിപ്പിക്കുന്ന രവി എന്ന കഥാപാത്രം പെണ്ണുകാണാന്‍ പോകുന്ന സീനാണ് സ്‌നീക് പീക്. സംഗീത എന്നു പേരുള്ള പെൺകുട്ടിയെ സംഗീ എന്നു വിളിച്ചോട്ടെ എന്നു ചോദിക്കുന്ന ബാലുവിന്റെ കഥാപാത്രത്തോട് ‘സംഗീ എന്ന് എന്തായാലും വേണ്ട’ എന്ന നായികയുടെ ഡയലോഗ് ഇതിനകം സാമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നർമത്തിൽ പൊതിഞ്ഞ രാഷ്ട്രീയ സ്പൂഫ് ചിത്രത്തിന് വലിയ പ്രചാരം ലഭിക്കുന്നുണ്ട്. ചിത്രം സംസാരിക്കുന്നത് ഭക്തിയും കലയും തമ്മിലുള്ള പോരാട്ടമാണെന്ന് സംവിധായകന്‍ സുഭാഷ് ലളിത പറഞ്ഞു. കൊറോണക്കാലത്ത് തന്റെ ആദ്യ സിനിമ നടക്കാതെ ഇരിക്കുന്ന സമയത്ത് ഒരു ഫോൺ കോളിനിടയിൽ അദ്ദേഹത്തിനു കിട്ടിയ ആശയമാണ് 'ചാള്‍സ് എന്റര്‍പ്രൈസസ്' ആയി രൂപാന്തരപ്പെട്ടത്.

ഉർവശി, ബാലു വർഗ്ഗീസ്, കലൈയരസൻ, ഗുരു സോമസുന്ദരം, അഭിജ ശിവകല എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം റിലയന്‍സ് എന്റര്‍ടൈന്മെന്റും, ജോയ് മൂവീസും, എ പി ഇന്റര്‍നാഷണലും ചേർന്നാണ് നിർമ്മിക്കുന്നത്. ചിത്രം മെയ് 19 ന് തിയേറ്ററുകളിലെത്തും.

Contact the author

Entertainment Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 1 month ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More