ഇനി മുതല്‍ രണ്ടായിരം രൂപ നോട്ടുകള്‍ സ്വീകരിക്കില്ല- കെഎസ്ആര്‍ടിസി

തിരുവനന്തപുരം: നാളെ മുതൽ രണ്ടായിരം രൂപ നോട്ടുകൾ സ്വീകരിക്കില്ലെന്ന് കെഎസ്ആർടിസി. കണ്ടക്ടർമാർക്കും ടിക്കറ്റ് കൗണ്ടർ ജീവനക്കാർക്കും ഇതുസംബന്ധിച്ച് നിർദേശം നൽകിയിട്ടുണ്ട്. കേന്ദ്രസർക്കാർ രണ്ടായിരം രൂപ നോട്ട് നിരോധിക്കാൻ തീരുമാനിച്ച പശ്ചാത്തലത്തിലാണ് കെഎസ്ആർടിസിയുടെ തീരുമാനം. കഴിഞ്ഞ ദിവസം ബിവറേജസ് കോർപ്പറേഷനും രണ്ടായിരം രൂപാ നോട്ട് സ്വീകരിക്കില്ലെന്ന് തീരുമാനിച്ചിരുന്നു. മെയ് 19-നാണ് ആർബിഐ 2000 രൂപ നോട്ടുകൾ നിരോധിക്കാൻ തീരുമാനിച്ചത്. സെപ്റ്റംബർ മുപ്പതുവരെ കയ്യിലുളള നോട്ടുകൾ മാറ്റിവാങ്ങാൻ സമയമുണ്ടെന്നും അതുവരെ രണ്ടായിരം രൂപ നോട്ടുകൾ ഉപയോഗിക്കാമെന്നും ആർബി ഐ വ്യക്തമാക്കിയിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2016-ൽ ആയിരം രൂപ, അഞ്ഞൂറ് രൂപ നോട്ടുകൾ നിരോധിച്ചപ്പോൾ ഉണ്ടായ കറൻസി ക്ഷാമം ഇല്ലാതാക്കാനാണ് രണ്ടായിരം രൂപ നോട്ടുകൾ പുറത്തിറക്കിയത്. ഇപ്പോൾ കറൻസി പ്രശ്‌നം പരിഹരിക്കപ്പെട്ടു. ജനങ്ങളുടെ ആവശ്യങ്ങൾ അഞ്ഞൂറ്, ഇരുന്നൂറ് രൂപ നോട്ടുകൾ കൊണ്ട് നിറവേറ്റാനാകുന്നുണ്ട്. രണ്ടായിരം രൂപ നോട്ടുകളുടെ ഉപയോഗം കുറവാണ് എന്നാണ് വിലയിരുത്തൽ. ഇപ്പോൾ ജനങ്ങളുടെ കൈവശമുളളത് 2017-ൽ അച്ചടിച്ച രണ്ടായിരം രൂപ നോട്ടുകളാണ്. 2018-19 കാലത്ത് 2000 നോട്ട് അച്ചടി നിർത്തിവച്ചിരുന്നു. 2000 രൂപ നോട്ട് എന്തിനാണോ ആവിഷ്‌കരിച്ചത്, ആ ലക്ഷ്യം പൂർത്തിയാക്കി എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പിൻവലിക്കുന്നത്-എന്നാണ് ആർബിഐ നൽകിയ വിശദീകരണം.

Contact the author

Web Desk

Recent Posts

Web Desk 3 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 4 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 4 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 4 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 5 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 6 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More