ഉണ്ണി മുകുന്ദന് തിരിച്ചടി; പീഡനക്കേസിലെ ഹർജി തള്ളി

കൊച്ചി: നടന്‍ ഉണ്ണി മുകുന്ദനെതിരായ പീഡന പരാതിയില്‍ വിചാരണ തുടരാമെന്ന് കേരള ഹൈക്കോടതി. കേസില്‍ വിചാരണ തടയണമെന്നാവശ്യപ്പെട്ട് ഉണ്ണി മുകുന്ദന്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി. കേസ് ഒത്തുതീര്‍പ്പാക്കിയതായി നേരത്തെ ഉണ്ണി മുകുന്ദന്‍റെ അഭിഭാഷകന്‍ സെബി ജോസ് കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച് പരാതിക്കാരി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ കോടതി നടപടികള്‍ തുടരാമെന്ന് സിംഗിള്‍ ബെഞ്ച്‌ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

കോട്ടയം സ്വദേശിനിയാണ് നടനെതിരെ പരാതി നല്‍കിയിരിക്കുന്നത്. സിനിമയുടെ കഥ പറയാന്‍ ഫ്ലാറ്റില്‍ എത്തിയപ്പോള്‍ ഉണ്ണി മുകുന്ദന്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തിന് ശേഷം നടന്‍ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരി കോടതിയെ സമീപിച്ചിരുന്നു.

അതേസമയം, പരാതിക്കാരിക്കെതിരെ ഉണ്ണി മുകുന്ദനും രംഗത്തെത്തി. യുവതി പറയുന്നത് നുണയാണെന്നും പരാതിക്കാരി തന്നെ ഭീഷണിപ്പെടുത്തുകയാണെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. കേസില്‍ കുടുക്കാതിരിക്കാന്‍ 25ലക്ഷം രൂപ തരണമെന്ന് യുവതി തന്നോട് ആവശ്യപ്പെട്ടുവെന്നും നടന്‍ പരാതിയില്‍ പറയുന്നു. കേസില്‍ ഉണ്ണി മുകുന്ദന്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. 

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More