തങ്കലാനുവേണ്ടി എന്തുംചെയ്യാന്‍ തയാറാണെന്ന് വിക്രം പറഞ്ഞു- സംവിധായകന്‍ പാ രഞ്ജിത്

പൊന്നിയിന്‍ സെല്‍വനുശേഷം വിക്രം നായകനായെത്തുന്ന ചിത്രമാണ് പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന തങ്കലാന്‍. ചിത്രത്തിന്റേതായി പുറത്തുവന്ന ട്രെയിലറും പോസ്റ്ററുകളുമെല്ലാം വലിയ രീതിയില്‍ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ വിക്രമിന്റെ രൂപം തന്നെയാണ് അതിന്റെ പ്രധാന കാരണം. ഇപ്പോഴിതാ ചിത്രത്തിലെ രൂപത്തിനുവേണ്ടിയുളള വിക്രമിന്റെ അധ്വാനത്തെക്കുറിച്ച് പറയുകയാണ് സംവിധായകന്‍ പാ രഞ്ജിത്ത്. നിര്‍മ്മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷന്‍സ് ട്വിറ്ററിലൂടെയാണ് ഈ വിവരം പങ്കുവെച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'തങ്കലാനെക്കുറിച്ച് പാ രഞ്ജിത്: ചിയാന്‍ വിക്രം മറ്റ് സിനിമകളൊന്നും ചെയ്യാതെ ഏഴുമാസമാണ് ഈ രൂപത്തിലേക്ക് വരാനായി കഠിനാധ്വാനം ചെയ്തത്. തങ്കലാനുവേണ്ടി എന്തും ചെയ്യാന്‍ തയാറായാണ് താന്‍ സെറ്റിലെത്തിയിരിക്കുന്നതെന്ന് ചിയാന്‍ എന്നോട് പറഞ്ഞു. ആറ് ദിവസത്തെ ചിത്രീകരണത്തിനുശേഷം എന്നെ അദ്ദേഹം വിളിച്ചു. ഇത് തനിക്ക് പുതിയൊരു അനുഭവമാണെന്നും എന്റെ സംവിധാന ശൈലി ഇഷ്ടമായെന്നും പറഞ്ഞു. 105 ദിവസത്തെ ചിത്രീകരണം പൂര്‍ത്തിയായി. ഇനി 20 ദിവസങ്ങള്‍കൂടിയുണ്ട്'- പാ രഞ്ജിത് പറഞ്ഞതായി ലൈക്ക പ്രൊഡക്ഷന്‍സ് ട്വീറ്റ് ചെയ്തു. 

തങ്കലാന്‍ ചിത്രീകരണത്തിനിടെ വാരിയെല്ലിന് പരിക്കേറ്റ വിക്രം നിലവില്‍ വീട്ടില്‍ വിശ്രമത്തിലാണ്. പരിക്ക് ഭേദമായാലുടന്‍ സിനിമാ ചിത്രീകരണം പുനരാരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. കര്‍ണാടകയിലെ കോലാര്‍ സ്വര്‍ണഖനി പശ്ചാത്തലമായി ഒരുക്കിയിരിക്കുന്ന ചിത്രമാണ് തങ്കലാന്‍. 1900 കാലഘട്ടത്തില്‍ ഖനിയില്‍ ജോലി ചെയ്തിരുന്ന ജനങ്ങളുടെ ജീവിതവും അവര്‍ നേരിട്ട വെല്ലുവിളികളുമാണ് ചിത്രം പറയുന്നത്. മാളവിക മോഹനന്‍, പാര്‍വ്വതി തിരുവോത്ത് എന്നിവരാണ് ചിത്രത്തിലെ നായിക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പശുപതിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Contact the author

Entertainment Desk

Recent Posts

Movies

കാതലില്‍ മമ്മൂട്ടി അല്ലായിരുന്നെങ്കില്‍ കല്ലെറിയപ്പെടുമായിരുന്നു - ആര്‍ എസ് പണിക്കര്‍

More
More
Web Desk 1 week ago
Movies

'മമ്മൂട്ടി സാര്‍ പ്രചോദനം, എന്റെ 'ഓമന' ഏവരുടെയും ഹൃദയം കീഴടക്കി'- കാതലിനെക്കുറിച്ച് നടന്‍ സൂര്യ

More
More
Web Desk 1 week ago
Movies

'മമ്മൂട്ടി സാര്‍, നിങ്ങളാണെന്റെ ഹീറോ, കാതല്‍ ഈ വര്‍ഷത്തെ മികച്ച ചിത്രം'- സാമന്ത

More
More
Movies

മമ്മൂട്ടിയുടെ മകനായി ജീവ; വൈഎസ്ആറിന്റെ ബയോപിക് 'യാത്ര-2' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

More
More
Movies

'വര്‍മ്മന്‍ ഇല്ലെങ്കില്‍ ജയിലര്‍ ഇല്ല'; വിനായകനെ പുകഴ്ത്തി രജനീകാന്ത്

More
More
Movies

മദ്യപിച്ച് അച്ഛനെ ചീത്തവിളിച്ചിട്ടുണ്ട്, പഠനവും ജീവിതവും പ്രണയവുമെല്ലാം തുലച്ചത് സിന്തറ്റിക് ലഹരി- ധ്യാന്‍ ശ്രീനിവാസന്‍

More
More