സിനിമയില്‍ നിന്നും ഇടവേള എടുത്തതല്ല, എന്നെ മനപൂര്‍വ്വം ഒഴിവാക്കിയതാണ് - ധര്‍മജന്‍ ബോള്‍ഗാട്ടി

കൊച്ചി: സിനിമയില്‍ നിന്നും മനപൂര്‍വ്വം ഗ്യാപ് എടുത്തതല്ലെന്നും തന്നെ ഒഴിവാക്കിയതാണെന്നും ധര്‍മജന്‍ ബോള്‍ഗാട്ടി. കൊറോണ മൂലം സിനിമയില്‍ അഭിനയിച്ചിരുന്നില്ല. കൂടാതെ സിനിമയില്‍ അവസരം ചോദിച്ച് താന്‍ ആരെയും വിളിക്കാറില്ലായിരുന്നുവെന്നും ധര്‍മജന്‍ മൈല്‍സ്റ്റോണ്‍ മേക്കേഴ്സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. തന്‍റെ ജീവിതത്തില്‍ ആരോടും ഇതുവരെ ചാന്‍സ് ചോദിച്ചിട്ടില്ല. നമ്മള്‍ ഭയങ്കര അവശ്യക്കാരനായി വരുമ്പോള്‍ മാത്രമാണ് നമ്മളെ ഒരു സിനിമയിലേക്ക് വിളിക്കുക. ഇപ്പോള്‍ പകരക്കാര്‍ ഒത്തിരിയുണ്ട്. അതുകൊണ്ട് തന്നെ അത്രയ്ക്ക് ആവശ്യം വരുമ്പോള്‍ മാത്രമാണ് ഒരു സിനിമയിലേക്ക് വിളിക്കുകയെന്നും ധര്‍മജന്‍ കൂട്ടിച്ചേര്‍ത്തു. സിനിമയിൽ നിന്നും ഗ്യാപ്പ് എടുത്തതാണോ എന്ന അവതാരകയുടെ ചോദ്യത്തോടായിരുന്നു ധര്‍മജന്‍റെ പ്രതികരണം. 

സിനിമാ മേഖലയില്‍ പെട്ടന്ന് പൊട്ടിമുളച്ചയാള്‍ അല്ല ഞാന്‍. വളരെ കഷ്ടപ്പാടിലൂടെയാണ് വളര്‍ന്നുവന്നത്. ജയസൂര്യയൊക്കെ ഇപ്പോഴും അവസരം ചോദിക്കുമെന്ന് പറയാറുണ്ട്. ഇനി അതുപോലെ ഞാനും ചോദിക്കും. ചാൻസ് ചോദിക്കാത്തത് എന്റെ ക്യാരക്ടറിന്റെ പ്രശ്നം ആയിരിക്കും. സത്യൻ അന്തിക്കാട്, ലാൽജോസ്, സിദ്ദീഖ് സാർ ഇവരോടൊക്കെ ചാൻസ് ചോദിക്കണമെന്ന് നല്ല ആഗ്രഹമുണ്ട്. എന്നെ സിനിമയിൽ കൊണ്ട് വന്നത് ദിലീപേട്ടനാണ്. ദിലീപേട്ടൻ എനിക്കെന്റെ ചേട്ടനാണ്. അനൂപിനെ കാണുന്നത് പോലെ തന്നെയാണ്, നമ്മളോടെല്ലാം പെരുമാറുന്നത്. ഇനി കുറച്ചു സിനിമകൾ തുടരെ റിലീസ് ആകാനുണ്ട്. സൈജു കുറുപ്പിനൊപ്പം പൊറാട്ട് നാടകം എന്നൊരു സിനിമ വരുന്നുണ്ട്.  ടിനി ടോം നന്ദു ചേട്ടൻ എന്നിവർ അഭിനയിക്കുന്ന പൊലീസ് ഡേ എന്നൊരു സിനിമ തിരുവനന്തപുരത്ത് ഷൂട്ടിങ്ങ് നടക്കുന്നുണ്ട്.  - ധര്‍മജന്‍ പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 30 seconds ago
Keralam

സംസ്ഥാനത്ത് വൈദ്യുതി അപകടങ്ങൾ കൂടുന്നു; ഈ വര്‍ഷം ഇതുവരെ ജീവന്‍ നഷ്ടമായത് 121 പേര്‍ക്ക്

More
More
Web Desk 21 hours ago
Keralam

തട്ടം വേണ്ടെന്ന് പറയുന്ന കുട്ടികള്‍ മലപ്പുറത്തുണ്ടായതിനു കാരണം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി- സിപിഎം നേതാവ് കെ അനില്‍ കുമാര്‍

More
More
Web Desk 1 day ago
Keralam

ലീഗിന് അധിക സീറ്റിന് അര്‍ഹതയുണ്ടെന്ന് കുഞ്ഞാലിക്കുട്ടി; സീറ്റ് ചോദിക്കുന്നതില്‍ തെറ്റില്ലെന്ന് കെ മുരളീധരന്‍

More
More
Web Desk 1 day ago
Keralam

ഇഡി നാളെ കോടിയേരിയുടെ പേരില്‍ കേസെടുത്താലും അത്ഭുതപ്പെടാനില്ല- എം വി ജയരാജന്‍

More
More
Web Desk 2 days ago
Keralam

'സാധനം' എന്ന പ്രയോഗം പിന്‍വലിക്കുന്നു, അന്തവും കുന്തവുമില്ലെന്ന് പറഞ്ഞുകൊണ്ടേയിരിക്കും- കെ എം ഷാജി

More
More
Web Desk 3 days ago
Keralam

ബിജെപിയുമായി സഖ്യമുളള പാര്‍ട്ടിക്ക് ഇടതുമുന്നണിയില്‍ തുടരാനാവില്ല; ജെഡിഎസിന് സിപിഎം മുന്നറിയിപ്പ്‌

More
More