ചോദ്യങ്ങൾ ചോദിച്ചും ഉത്തരങ്ങൾ കണ്ടെത്തിയും മുന്നോട്ടു പോവുക; വിദ്യാര്‍ഥികള്‍ക്ക് മുഖ്യമന്ത്രിയുടെ ആശംസ

വിദ്യാഭ്യാസജീവിതത്തിന് തുടക്കം കുറിക്കുന്ന കുട്ടികള്‍ക്ക് ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. 'ഭാവിയുടെ വാഗ്ദാനങ്ങളായി നിങ്ങളെ വാർത്തെടുക്കാനാണ് വിദ്യാലയങ്ങൾ ഒരുങ്ങുന്നത്. പുസ്തകങ്ങളും കളികളും പാട്ടുകളും കഥകളുമായി പഠനം പാൽപ്പായസം പോലെ ആസ്വദിക്കാൻ നിങ്ങൾക്കു കഴിയണം. ചോദ്യങ്ങൾ ചോദിച്ചും ഉത്തരങ്ങൾ കണ്ടെത്തിയും മുന്നോട്ടു പോവുക. കേരളം നിങ്ങളിലൂടെ തിളങ്ങട്ടെ.  നിങ്ങളുടെ സ്‌കൂൾ പ്രവേശനം അക്ഷരാർത്ഥത്തിൽ ഉത്സവമായി മാറട്ടെ. എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ' -മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

പ്രിയപ്പെട്ട കുഞ്ഞുങ്ങളേ,

അറിവിന്റെ വിശാലമായ പ്രപഞ്ചത്തിലേയ്ക്കുള്ള വാതിലുകൾ തുറന്നു വെച്ച് നമ്മുടെ പൊതുവിദ്യാലയങ്ങൾ നിങ്ങൾക്കായി കാത്തിരിക്കുകയാണ്. നിറഞ്ഞ സന്തോഷത്തോടെയും ഉത്സാഹത്തോടെയും വിദ്യാഭ്യാസജീവിതത്തിനു തുടക്കം കുറിക്കാൻ നിങ്ങൾക്കോരോരുത്തർക്കും സാധിക്കട്ടെ. നാടിന്റെ നാളെകൾ നിങ്ങളാണ്. ഭാവിയുടെ വാഗ്ദാനങ്ങളായി നിങ്ങളെ വാർത്തെടുക്കാനാണ് വിദ്യാലയങ്ങൾ ഒരുങ്ങുന്നത്. പുസ്തകങ്ങളും കളികളും പാട്ടുകളും കഥകളുമായി പഠനം പാൽപ്പായസം പോലെ ആസ്വദിക്കാൻ നിങ്ങൾക്കു കഴിയണം.

നന്മയുടെ വിളനിലമായി മനുഷ്യനെ മാറ്റുന്ന മഹത്തായ പ്രവർത്തനമാണ് വിദ്യാഭ്യാസം. മറ്റുള്ളവരെ സ്നേഹിക്കാനും സഹായിക്കാനും കഴിവും സന്നദ്ധതയുമുള്ളവരായാണ് ഓരോരുത്തരും വളരേണ്ടത്. അതിനുള്ള ഇടങ്ങളായാണ് നിങ്ങളുടെ അധ്യാപകരും സർക്കാരും വിദ്യാലയങ്ങളെ മാറ്റിയെടുക്കുന്നത്.  ഒരു പൂവിലെ ഇതളുകൾ പോലെ കൂട്ടുകാർക്കൊപ്പം വളരുക. മനുഷ്യരെ പലതട്ടുകളിലാക്കുന്ന കാഴ്ചപ്പാടുകളെ മറികടന്നു സഹപാഠികളെ ഹൃദയത്തോടു ചേർത്തു നിർത്തുക. അധ്യാപകരേയും രക്ഷിതാക്കളേയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുക. ചോദ്യങ്ങൾ ചോദിച്ചും ഉത്തരങ്ങൾ കണ്ടെത്തിയും മുന്നോട്ടു പോവുക. കേരളം നിങ്ങളിലൂടെ തിളങ്ങട്ടെ.  നിങ്ങളുടെ സ്‌കൂൾ പ്രവേശനം അക്ഷരാർത്ഥത്തിൽ ഉത്സവമായി മാറട്ടെ. എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ.

Contact the author

Web Desk

Recent Posts

Web Desk 3 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 4 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 4 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 4 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 5 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 6 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More