ടി എം കൃഷ്ണയുടെ പുസ്തകപ്രകാശനത്തിന് വേദി നല്‍കാതെ കേന്ദ്രസർക്കാർ

പ്രമുഖ കർണാടിക് സം​ഗീതജ്‍ഞൻ ടി എം കൃഷ്ണയുടെ പുസ്തക പ്രകാശന വേദിയുടെ അനുമതി കേന്ദ്രസർക്കാർ റദ്ദാക്കി. പുസ്തക പ്രകാശനം  നടക്കേണ്ട കേന്ദ്രസർക്കാറിന് കീഴിലുള്ള  കലാക്ഷേത്ര ഫൗണ്ടേഷന്‍റെ അനുമതിയാണ് അവസാന നിമിഷം പിൻവലിച്ചത്.  'സെബാസ്റ്റ്യന്‍ ആന്‍ഡ് ഹിസ് സണ്‍സ്' എന്ന പുസ്തകത്തിന്‍റെ പ്രകാശനമാണ് നടക്കേണ്ടിയിരുന്നത്.

മൃദം​ഗ നിർമാണത്തെ കുറിച്ചാണ്  സെബാസ്റ്റ്യന്‍ ആന്‍ഡ് ഹിസ് സണ്‍സിൽ വിവരിക്കുന്നത്. നേരത്തെ ഇം​ഗ്ലീഷ് ദിനപത്രത്തിൽ പുസ്തകത്തെ കുറിച്ച് നിരൂപണം പ്രസിദ്ധീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുസതകത്തിന്‍റെ പ്രകാശനത്തിന് വേദി നിഷേധിച്ചത്. പുസ്തകത്തിലെ വിവാദ പരമാർശം ചൂണ്ടിക്കാട്ടിയാണ് അനുമതി റദ്ദാക്കിയത്. ഉള്ളടക്കം രാഷ്ട്രീയ വിവാദത്തിന് ഇടയാക്കുമെന്നും കത്തിലുണ്ട്.  

അതേസമയം പ്രഖ്യാപിച്ച സമയത്ത് തന്നെ ഏഷ്യൻ സ്കൂൾ ഓഫ് ജേർണലിസത്തിൽ വെച്ച് പ്രകാശനം നടക്കും. ചില സത്യങ്ങള്‍ ആർക്കും നിഷേധിക്കാനാവില്ലെന്ന് കേന്ദ്രസർക്കാർ നടപടിയെ കുറിച്ച് ടി എം കൃഷ്ണ പ്രതികരിച്ചു. പുസ്തകത്തിലെ ചില വിവരങ്ങള്‍ ചിലര്‍ക്ക് ഇഷ്ടപ്പെടണമെന്നില്ലെന്നും സത്യം മനസ്സിലാക്കാതെ ഒരു സമൂഹത്തിന് നിലനില്‍ക്കാനാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Contact the author

Web Desk

Recent Posts

National Desk 6 hours ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 7 hours ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 12 hours ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 1 day ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 1 day ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More