ട്രെയിനിന് തീയിടാന്‍ ശ്രമിച്ചയാളുടെ പേര് 'പേരയ്ക്ക'- കെ ടി ജലീല്‍

കേരളം ഇന്ത്യയുടെ മതേതര തുരുത്താണെന്ന് കെ ടി ജലീല്‍. ട്രെയിന്‍ കത്തിക്കൽ യജ്ഞ"വുമായി "ചിലർ" ഇറങ്ങിത്തിരിച്ചിരിക്കുന്നു. ഏലത്തൂരിലെയും കണ്ണൂരിലെയും സംഭവങ്ങൾക്ക് ശേഷം കോഴിക്കോട്ട് വീണ്ടും ട്രെയിനിന് തീവെക്കാൻ നീക്കം നടന്നതായി വാർത്ത. "ഒരാൾ" പിടിയിൽ? പിടിക്കപ്പെട്ടയാൾക്ക് ഊരുണ്ട്. മഹാരാഷ്ട്ര. പക്ഷെ പേരില്ല? പേര് നമുക്ക് തൽക്കാലം "പേരക്ക" എന്നു ഇടാമെന്നും കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

ട്രെയിനിന് തീയ്യിടൽ യജ്ഞം!

ട്രെയിനിന് തീയ്യിട്ട് സംഘികൾക്ക് കേരളത്തിൽ രാഷ്ട്രീയ ലാഭമുണ്ടാക്കാൻ ഉത്തരേന്ത്യയിൽ നിന്ന് "മാനസിക രോഗികൾ" ഇനിയും വരും. ജാഗ്രതൈ. എലത്തൂരിലെയും കണ്ണൂരിലെയും സംഭവങ്ങൾക്ക് ശേഷം കോഴിക്കോട്ട് വീണ്ടും ട്രെയിനിന് തീവെക്കാൻ നീക്കം നടന്നതായി വാർത്ത. "ഒരാൾ" പിടിയിൽ? പിടിക്കപ്പെട്ടയാൾക്ക് ഊരുണ്ട്. മഹാരാഷ്ട്ര. പക്ഷെ പേരില്ല? പേര് നമുക്ക് തൽക്കാലം "പേരക്ക" എന്നു ഇടാം! കേന്ദ്രസർക്കാരിനു കീഴിലെ അന്വേഷണ ഏജൻസികൾക്ക് കടന്ന് വരാനാകുമോ ഈ "മനോരോഗികൾ" ട്രെയിനിന് തീവെക്കാൻ കേരളത്തിലേക്ക് വരുന്നത്? കേരളം തന്നെ ഇതിനൊക്കെ തെരഞ്ഞെടുക്കാൻ ഒരു "പ്രത്യേക" മാനസിക രോഗം തന്നെ വേണ്ടിവരുമോ എന്തോ?

കേരളം ഇന്ത്യയുടെ മതേതര തുരുത്താണ്. ഇടതുപക്ഷം അതിൻ്റെ കാവൽക്കാരും. സംഘികൾ തലക്ക് വില പറഞ്ഞ ഒരേയൊരു മുഖ്യമന്ത്രിയേ ഇന്ത്യയിലുള്ളൂ. അത് പിണറായി വിജയനാണ്. അദ്ദേഹം ഭരിക്കുന്ന സംസ്ഥാനമാണ് ഇന്ത്യയിൽ വർഗീയ സംഘർഷവും കലാപവുമില്ലാതെ ശാന്തമായി മുന്നോട്ടു പോകുന്നത്. ആ സ്വസ്ഥത തകർക്കാൻ പല അടവുകളും പയറ്റി. ഒന്നും നടന്നില്ല. ഇപ്പോഴിതാ "ട്രെയിന്‍ കത്തിക്കൽ യജ്ഞ"വുമായി "ചിലർ" ഇറങ്ങിത്തിരിച്ചിരിക്കുന്നു. 

കോടതി വിധിയുടെ ചുളുവിൽ സെൻകുമാർ ഡി.ജി.പിയായ സംസ്ഥാനമാണ് കേരളം. അന്ന് അതിനായി നിയമസഭയിൽ ഘോരഘോരം വാദിച്ചത് സാക്ഷാൽ രമേശ് ചെന്നിത്തലയും ഡോ: എം.കെ മുനീറും. സർക്കാരിൻ്റെ ഇഷ്ടക്കാരെ നോക്കി പോലീസ് തലപ്പത്ത് വെക്കാൻ ഒരു സർക്കാരിനും കഴിയില്ല. സീനിയോരിറ്റി ഉൾപ്പടെ പലപല മാനദണ്ഡങ്ങളും അതിനുണ്ട്. ആരെങ്കിലും എന്തെങ്കിലും പറയുന്നുണ്ടെങ്കിൽ അതിന് സർക്കാരല്ല ഉത്തരവാദി. പറയുന്ന വ്യക്തികളാണ്. 

കേരളത്തിൽ ശരാശരി 14% വോട്ടുള്ളവരാണ് സംഘികൾ. ആ പ്രതിനിധ്യം അവർക്കെല്ലാ മേഖലകളിലും കാണും. യു.ഡി.എഫ് കാലം അവർക്ക് ചാകരയാണ്. എൽ.ഡി.എഫ് വന്നാൽ കഷ്ടകാലവും. മാറാടും ചാലയും തലശ്ശേരിയും വർഗീയ കലാപത്തിൽ ആളിക്കത്തിയത് യു.ഡി.എഫ് കേരളം ഭരിക്കുമ്പോഴാണ്. അതാരും മറക്കണ്ട. അസൂയയും കുശുമ്പും മൂത്തുള്ള തലമറന്ന എണ്ണ തേക്കൽ ആർക്കാണ് ഗുണം ചെയ്യുക എന്ന് ലീഗ് സുഹൃത്തുക്കൾ നെഞ്ചത്ത് കൈവെച്ച് ആലോചിച്ചാൽ നല്ലതാണ്.

കോൺഗ്രസ്സ് തള്ളുന്നത് കേട്ട് ലീഗ് തുള്ളാൻ നിന്നാൽ പൊട്ടക്കിണറ്റിൽ നിപതിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. അവർക്ക് ത്രിവർണ്ണം വലിച്ചെറിഞ്ഞ് കാവിപുതക്കാൻ അധികസമയം വേണ്ടിവരില്ല. ഹരിതക്കാരുടെ സ്ഥിതി അതാണോ? പിണറായി വിരോധം മൂത്ത് "മാനസിക രോഗം" വരാതെ നോക്കിയാൽ ലീഗിന് നന്നു.

Contact the author

Web Desk

Recent Posts

Web Desk 21 hours ago
Social Post

സിപിഎമ്മിന്റെ ഹിപ്പോക്രസിയെ തുറന്നുകാട്ടാന്‍ ഞങ്ങളുടെ തട്ടമിട്ട പെണ്‍കുട്ടികള്‍ തന്നെ ധാരാളം- കെപിഎ മജീദ്

More
More
Web Desk 1 day ago
Social Post

വീണയോട് മാധ്യമസിംഹങ്ങള്‍ക്ക് കൊതിക്കെറുവ്; ആരോഗ്യമന്ത്രി അന്യായമായി വേട്ടയാടപ്പെടുന്നുവെന്ന് മുരളി തുമ്മാരുക്കുടി

More
More
Web Desk 2 days ago
Social Post

ഉറച്ച പ്രത്യയശാസ്ത്രബോധവും പാര്‍ട്ടിക്കൂറും ഉജ്ജ്വലമായ സംഘടനാശേഷിയുമുളള നേതാവ്- കോടിയേരിയെ അനുസ്മരിച്ച് മുഖ്യമന്ത്രി

More
More
Web Desk 1 week ago
Social Post

രമേഷ് ബിധുരി ഡാനിഷ് അലിക്കെതിരെ ഉപയോഗിച്ച വാക്കുകള്‍ മനസിലായില്ല- കൊടിക്കുന്നില്‍ സുരേഷ്

More
More
Web Desk 1 week ago
Social Post

ഉമ്മന്‍ചാണ്ടിയുടെ ആത്മകഥ വായിക്കാന്‍ നിങ്ങള്‍ക്ക് ധൈര്യമുണ്ടോ?- കോണ്‍ഗ്രസുകാരോട് ജെയ്ക്ക് സി തോമസ്

More
More
Web Desk 1 week ago
Social Post

'സ്വരം താഴ്ത്തി ചെറുചിരിയോടെ പറഞ്ഞു, ഞാൻ സിപിഎമ്മാ എന്ന്'; യാത്രക്കിടെ ഉണ്ടായ അനുഭവം പങ്കുവെച്ച് സാദിഖലി തങ്ങൾ

More
More