ജി.എസ് ജയലാൽ എംഎൽഎ കൊവിഡ് നിരീക്ഷണത്തിൽ

ചാത്തന്നൂർ എംഎൽഎ ജിഎസ് ജയലാൽ കൊവിഡ് നിരീക്ഷണത്തിൽ. ചാത്തന്നൂരിൽ കൊവിഡ് രോ​ഗ ബാധ സംശയിക്കുന്ന പഞ്ചായത്ത് അം​ഗവുമായി സമ്പർക്കമുണ്ടായി എന്ന സംശയത്തെ തുടർന്നാണ് എംഎൽഎ നിരീക്ഷണത്തിൽ പോയത്. വ്യാഴാഴ്ച രാവിലെ മുതൽ വീട്ടിൽ സ്വയം നിരീക്ഷണത്തിലാണെന്ന് ജയലാൽ അറിയിച്ചു. ചാത്തന്നൂർ പഞ്ചായത്തിലെ ജനപ്രതിനിധികളോടും ജീവനക്കാരോടും നിരീക്ഷണത്തിൽ പോകാൻ ആരോ​ഗ്യ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. 3 ആരോ​ഗ്യ പ്രവർത്തകർ അടക്കം 5 പേർക്കാണ് കഴിഞ്ഞ ദിവസം ചാത്തന്നൂരിൽ കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. ഏപ്രിൽ 25 ന് ഒരു ആരോ​ഗ്യ പ്രവർത്തകക്ക് രോ​ഗം സ്ഥിരീകരിച്ചിരുന്നു. ഇവർ ഇതിന് തൊട്ടുമുൻപ് പഞ്ചായത്തിൽ വിളിച്ചു ചേർത്ത യോ​ഗത്തിൽ പങ്കെടുത്തിരുന്നു. സാമൂഹിക അകലവും മറ്റ് നിബന്ധനകളും പാലിച്ചാണ് യോ​ഗം ചേർന്നത്. രോ​ഗം സംശയിക്കുന്ന പഞ്ചായത്ത് അം​ഗം ഉൾപ്പെടെ ഈ യോ​ഗത്തിൽ സംബന്ധിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഇയാളുമായി സമ്പർക്കമുണ്ടായിരുന്ന മുഴുവൻ ആളുകളോടും നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടത്.

ചാത്തന്നൂരിൽ ട്രിപ്പിൾ ലോക്ഡൗണാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കൂടാതെ കല്ലൂവതുക്കൽ, തൃക്കോവിൽ വട്ടം പഞ്ചായത്തുകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കല്ലുവാതുക്കലാണ് രോ​ഗം സ്ഥിരീകരിച്ച ഒരു ആരോ​ഗ്യ പ്രവർത്തകയുടെ വീട്. രോ​ഗം സ്ഥിരീകരിച്ച മറ്റൊരാളുടെ വീട് തൃക്കോവിൽ വട്ടം പഞ്ചായത്തിലെ മുഖത്തലയിലാണ്. ഈ പ്രദേശങ്ങളിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യാൻ സാധ്യതയുണ്ടെന്നാണ് ആരോ​ഗ്യ പ്രവർത്തകർ നൽകുന്ന സൂചന. വിദേശത്ത് നിന്ന് വന്ന് ക്വാറന്റൈനിൽ കഴിയുന്ന നിരവധിയാളുകളുടെ വീടുകളിൽ ഈ ആരോ​ഗ്യ പ്രവർത്തക പോയിട്ടുണ്ട്. കൂടാതെ ആശുപത്രിയിലും ഇവർ ജോലിയെടുത്തിട്ടുണ്ട്. ഇവരുമായി സമ്പർക്കം പുലർത്തിയ 9 വയസ്സുകാരന് ഇന്നലെ രോ​ഗം സ്ഥിരീകരിച്ചിരുന്നു. ഈ കുട്ടി ആരോ​ഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നു. രോ​ഗം സ്ഥിരീകരിച്ച പ്രാദേശിക രാഷ്ട്രീയ നേതാവും ഇവരുടെ സമ്പർക്കപ്പെട്ടികയിൽ ഉൾപ്പെട്ടയാളാണ്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More