ടൊവിനോ തോമസിനെ കേന്ദ്രകഥാപാത്രമാക്കി ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന നടികര്‍ തിലകം ചിത്രീകരണം ആരംഭിക്കുന്നു. വ്യത്യസ്ത ലൊക്കേഷനുകളിലായി നൂറ്റി ഇരുപത് ദിവസത്തോളം സിനിമയുടെ ചിത്രീകരണം നടക്കും. ഡേവിഡ് പടിക്കല്‍ എന്ന സൂപ്പര്‍ താരത്തെയാണ് ടൊവിനോ സിനിമയില്‍ അവതരിപ്പിക്കുന്നത്. സൂപ്പര്‍ താരപദവിയിലുളള ഡേവിഡിന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി വരുന്ന പ്രതിസന്ധിയും അതിനെ അതിജീവിക്കാനായി നടന്‍ നടത്തുന്ന ശ്രമങ്ങളും അതിനിടെ അരങ്ങേറുന്ന സംഭവവികാസങ്ങളുമാണ് നടികര്‍ തിലകത്തിന്റെ ഇതിവൃത്തം.
ഗോഡ് സ്പീഡ് ആന്‍ഡ് മൈത്രീ മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യേര്‍നേനി, അലന്‍ ആന്റണി, അനൂപ് വേണുഗോപാല്‍, വൈ രവിശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നാല്‍പ്പതുകോടിയോളമാണ് സിനിമയുടെ മുതല്‍മുടക്ക്. സമീപകാലത്ത് കേരളത്തിലിറങ്ങിയ ഏറ്റവും മുതല്‍ മുടക്കുളള ചിത്രമായിരിക്കും നടികര്‍ തിലകം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വീണാ നന്ദകുമാര്‍, സൗബിന്‍ ഷാഹിര്‍, ധ്യാന്‍ ശ്രീനിവാസന്‍, അനൂപ് മേനോന്‍, ഷൈം ടോം ചാക്കോ, അജു വര്‍ഗീസ്, ശ്രീനാഥ് ഭാസി, ലാല്‍, ബാലു വര്‍ഗീസ്, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, മധുപാല്‍, ഗണപതി, അല്‍ത്താഫ് സലീം, മണിക്കുട്ടന്‍, ശ്രീജിത്ത് രവി, സഞ്ജു ശിവറാം, ഖാലിദ് റഹ്‌മാന്‍, ഇടവേള ബാബു, മാലാ പാര്‍വ്വതി തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഭാവനയും അതിഥി വേഷത്തിലെത്തുന്നുണ്ട്.