കൊവിഡ് ബാധിതരുടെ പരിശോധനാ ഫലങ്ങളിൽ അവ്യക്തത

തിരുവനന്തപുരത്ത് കൊവിഡ് ബാധിതരുടെ പരിശോധനാ ഫലങ്ങളിൽ വ്യക്തതയില്ല. രണ്ട് ലാബുകളിൽ നടത്തിയ പരിശോധനയിലാണ് ഒരാളുടെ ഫലം നെ​ഗറ്റീവും പോസിറ്റീവും ആയത്. രാജീവ് ​ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ടെക്നോളജിയിലും, തിരുവനന്തപുരം മെഡിക്കൽ കോളേജിലുമാണ് വ്യത്യസ്തമായ ഫലം ലഭിച്ചത്. രണ്ട് ദിവസം മുമ്പ് നെയ്യാറ്റിൻകരയിലെ രോ​ഗികളുടെ സ്രവം പരിശോധിച്ചപ്പോൾ പോസിറ്റീവാണെന്ന് കണ്ടെത്തിയിരുന്നു. ഇവരെ ആ​​​ദ്യം ചികിത്സിച്ച സ്വകാര്യ ആശുപത്രയിൽ ശേഖരിച്ച സാമ്പിൾ രാജീവ് ​ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിലാണ് പരിശോധിച്ചത്. ഇവിടുത്തെ ഫലം പോസിറ്റീവായതിനെ തുടർന്നാണ് രോ​ഗികളെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. തുടർന്ന് ഇവിടെ നടത്തിയ പരിശോധനയിലാണ് രോ​ഗികളുടെ ഫലം നെ​ഗറ്റീവായത്. 24 മണിക്കൂറിനിടെയാണ് രണ്ട് പരിശോധനകളും നടത്തിയത്. 48 മണിക്കൂർ കഴിഞ്ഞ് ഇവരുടെ സാമ്പിളുകൾ വീണ്ടും പരിശോധിക്കും. ഈ പരിശോധനാഫലം നെ​ഗറ്റീവായാൽ ഇവർ രോ​ഗമുക്തരുടെ പട്ടികയിൽ ഉൾപ്പെടും.

രണ്ടു  ലാബുകളില്‍ നിന്ന് വ്യത്യസ്ത ഫലം ലഭിച്ചത് ​ഗൗരവത്തോടെയാണ് ആരോ​ഗ്യ വകുപ്പ് കാണുന്നത്. പരിശോധനാ കിറ്റുകളുടെ ഫലപ്രാപ്തി സംബന്ധിച്ച് സംശയങ്ങൾ നിലനിൽക്കുന്ന ഘട്ടത്തിലാണ് ഇത്തരത്തിൽ ആശയക്കുഴപ്പം ഉണ്ടായത്. അതേസമയം പരിശോധനാഫലങ്ങൾ വ്യത്യസ്തമാകുന്നത് സ്വാഭാവികമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഇതിൽ ആശങ്കവേണ്ടെന്നും അ​ദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More