ബിപര്‍ജോയ് അതിതീവ്ര ചുഴലിക്കാറ്റായി; 3 സംസ്ഥാനങ്ങളില്‍ ജാഗ്രതാ നിര്‍ദേശം

Representational Image

തിരുവനന്തപുരം: അറബിക്കടലില്‍ അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ബിപര്‍ജോയ് അടുത്ത ഇരുപത്തിനാല് മണിക്കൂറിനുളളില്‍ കൂടുതല്‍ ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. നിലവില്‍ ഗോവയില്‍നിന്ന് 690 കിലോമീറ്റര്‍ പടിഞ്ഞാറും മുംബൈയില്‍നിന്ന് 640 കിലോമീറ്റര്‍ പടിഞ്ഞാറ്- തെക്ക് പടിഞ്ഞാറുമായാണ് കൊടുങ്കാറ്റിന്‌റെ സഞ്ചാരപാത. മണിക്കൂറില്‍ 145 കിലോമീറ്റര്‍ വേഗത്തില്‍ വീശുന്ന ബിപര്‍ജോയ് ജൂണ്‍ പതിനഞ്ചോടെ പാക്കിസ്ഥാന്‍ തീരത്തിന് സമീപമെന്നുമെന്ന് കാലാവസ്ഥാ വകുപ്പ് പറഞ്ഞു. കൊടുങ്കാറ്റിന്റെ സ്വാധീനം മൂലം കര്‍ണാടക, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളുടെ തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. 

ശക്തമായ തിരമാലയുടെയും കാറ്റിന്റെയും പശ്ചാത്തലത്തില്‍ ഗുജറാത്തിലെ വല്‍സാദ് ജില്ലയിലെ തിത്തല്‍ ബീച്ചില്‍ വിനോദസഞ്ചാരികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ജൂണ്‍ പതിനാലുവരെയാണ് നിയന്ത്രണം. കേരളാ, കര്‍ണാടക, ഗുജറാത്ത്, ലക്ഷദ്വീപ് തീരങ്ങളില്‍ നിന്ന് മത്സ്യബന്ധനത്തിന് പോകുന്നതിനും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ഇന്നുമുതല്‍ കേരളത്തില്‍ കാലവര്‍ഷം ശക്തമാകാന്‍ സാധ്യത. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. കേരളാ തീരത്ത് ഇന്ന് രാത്രി 11.30 മുതല്‍ 3.4 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാവകുപ്പ് നിര്‍ദേശമുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 3 months ago
Weather

തെക്കൻ ഛത്തീസ്ഗഡിനു മുകളിൽ ചക്രവാതചുഴി; കേരളത്തില്‍ ശക്തമായ മഴ

More
More
Web Desk 3 months ago
Weather

പത്തനംതിട്ട ജില്ലയില്‍ കനത്ത മഴ; ഗവിയിൽ യാത്രാനിയന്ത്രണം

More
More
Web Desk 4 months ago
Weather

ഈ വര്‍ഷം മഴ കുറയും; ഇതുവരെ ലഭിച്ചതില്‍ 35% കുറവ് രേഖപ്പെടുത്തി

More
More
Web Desk 4 months ago
Weather

ന്യൂനമര്‍ദ്ദത്തിന് ശക്തികൂടി, സംസ്ഥാനത്ത് കനത്ത മഴ ; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

More
More
Web Desk 4 months ago
Weather

കനത്ത മഴ തുടരും; നാല് ജില്ലകളില്‍ തീവ്ര മഴക്ക് സാധ്യത

More
More
Web Desk 4 months ago
Weather

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം വ്യാപക മഴയ്ക്ക് സാധ്യത; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

More
More