വിമാനസർവീസിന് തയ്യാറെടുക്കാൻ വിമാനത്താവളങ്ങൾക്ക് നിർദ്ദേശം

വിമാനസർവീസിന് തയ്യാറെടുക്കാൻ വിമാനത്താവളങ്ങൾക്ക് നിർദ്ദേശം. മെയ് പകുതിയോടെ വിമാന സർവീസ് തുടങ്ങാനാകുമെന്നാണ് വിമാനത്താവള അതോറിറ്റിയുടെ പ്രതീക്ഷ. കൊവിഡ് പ്രതിരോധത്തിന്റെ ഭാ​ഗമായി മൂന്നിലൊന്ന് സീറ്റുകളിൽ മാത്രമെ യാത്രക്കാരെ അനുവദിക്കൂ. മെയ് -3 ന് ശേഷം ലോക്ഡൗൺ പ്രഖ്യാപിക്കുകയാണെങ്കിൽ കൂടുതൽ മേഖലകൾക്ക് ഇളുവുകൾ ഉണ്ടാകുമെന്ന് കേന്ദ്ര സർക്കാർ സൂചിപ്പിച്ചിരുന്നു. ഇത് സംബന്ധിച്ചുള്ള മാർ​ഗ നിർദ്ദേശം ആഭ്യന്തര മന്ത്രാലയം ഉടൻ പുറത്തിറക്കും. മെയ് പകുതിയോടെ ആഭ്യന്തര യാത്രക്ക് ഇളവ് അനുവ​ദിക്കാൻ സാധ്യതയുണ്ട്. റെഡ് സോണിന് പുറത്തുള്ള പ്രദേശങ്ങളിലാകും യാത്ര അനുവദിക്കുക.ആഭ്യന്തര, വിദേശ സർവീസുകൾ എന്ന് തുടങ്ങാനാകും എന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാർ കൂടിയാലോചനകൾ ആരംഭിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് എല്ലാ വിമാനത്താവളങ്ങളോടും സർവീസ് പുനരാരംഭിക്കുന്നതിന് മുന്നോടിയായി ഒരുക്കങ്ങൾ നടത്താൻ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ നിർദ്ദേശിച്ചത്. നിലവിലെ സാഹചര്യത്തിൽ സാമൂഹിക അകലം പാലിച്ച് മാത്രമെ യാത്ര അനുവ​​​ദിക്കാനാകൂ. വിമനാത്താവളങ്ങളിൽ യാത്രക്കാരെ പരിശോധിക്കുമ്പോൾ അടക്കം ഇത്തരം മാർ​ഗനിർദ്ദേശങ്ങൾ പാലിക്കേണ്ടിവരും. ഇതിനുള്ള സംവിധാനങ്ങൾ വിമാനത്താവളങ്ങൾക്കുള്ളിൽ നടത്തേണ്ടതുണ്ട്.

എയർ ഇന്ത്യ ജീവനക്കാരോട് വിമാന സർവീസ് നടത്താൻ തയ്യാറാകാൻ  ആവശ്യപ്പെട്ടിട്ടുണ്ട്. ലഭിക്കുന്ന സൂചനകൾ അനുസരിച്ച് ആഭ്യന്തര വിമാന സർവീസുകളാണ് ആദ്യം ആരംഭിക്കുക. ഇന്ത്യയിലെ പ്രധാനന​ഗരങ്ങളിലേക്ക് മാത്രമായിരിക്കും തുടക്കത്തിൽ സർവീസുണ്ടാവുക. രണ്ടാം ഘട്ടത്തിൽ മാത്രമായിരിക്കും മറ്റ് ന​ഗരങ്ങളിലേക്കുള്ള സർവ്വീസ്. യാത്രാ വിലക്കില്ലാത്ത വിദേശ രാജ്യങ്ങളിലേക്കായിരിക്കും തുടക്കത്തിൽ ഇന്ത്യയിൽ നിന്ന് സർവീസ ആരംഭിക്കുക. 30 ശതമാനം യാത്രക്കാരെ മാത്രമാണ് വിദേശത്തേക്ക് അനുവ​ദിക്കുക.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More