തോല്‍വിക്ക് പിന്നാലെ ഇന്ത്യക്ക് 100 ശതമാനം പിഴ ചുമത്തി ഐസിസി

ഡല്‍ഹി: ലോക ടെസ്റ്റ്‌ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്കെതിരെ പരാജയപ്പെട്ടത്തിന് പിന്നാലെ ഇന്ത്യന്‍ ടീമിന് പിഴ ചുമത്തി ഐ സി സി. മത്സരത്തില്‍ നിശ്ചിത സമയത്ത് അഞ്ച് ഓവര്‍ കുറച്ച് എറിഞ്ഞതിനാണ് ഐ സി സി പിഴ ചുമത്തിയത്. ഓസ്ട്രേലിയന്‍ ടീമിന് മാച്ച് ഫീയുടെ 80 ശതമാനവും പിഴ ചുമത്തിയിട്ടുണ്ട്. ഐസിസി നിയമപ്രകാരം നിശ്ചിത സമയത്ത് പൂര്‍ത്തിയാക്കാത്ത ഓരോ ഓവറിനും മാച്ച് ഫീയുടെ 20 ശതമനാനമാണ് പിഴ. ഇതിന് പുറമെ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സില്‍ കാമറൂണ്‍ ഗ്രീനിന്‍റെ ക്യാച്ചില്‍ പുറത്തായതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ച ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന് മാച്ച് ഫീയുടെ 15 ശതമാനം അധിക പിഴ ചുമത്തിയിട്ടുണ്ട്.

അതേസമയം, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം നേടിയതോടെ ഐസിസിയുടെ എല്ലാ കിരീടവും നേടുന്ന ആദ്യ ടീമായി ഓസ്ട്രേലിയ മാറി. ഏകദിന ലോകകപ്പും, ഏകദിന ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി, ട്വന്‍റി 20 ലോകകപ്പ്, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം എന്നിവയാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്. 1987, 1999, 2003, 2007, 2015 എന്നീ വര്‍ഷങ്ങളിലാണ് ഓസ്ട്രേലിയ ഏകദിന ലോകകപ്പുകള്‍ നേടിയത്. 2006 ലും 2009ലും ചാമ്പ്യന്‍സ് ട്രോഫിയും 2021ൽ ട്വന്റി20 ലോകകപ്പും ഓസ്ട്രേലിയ കരസ്ഥമാക്കിയിരുന്നു. 

Contact the author

Sports Desk

Recent Posts

National Desk 1 month ago
Cricket

കോഹ്ലിയെ ടി-ട്വന്റി ലോകകപ്പില്‍ നിന്നും വെട്ടാന്‍ ജയ് ഷാ; സമ്മതിക്കില്ലെന്ന് രോഹിത് ശര്‍മ്മ

More
More
Sports Desk 4 months ago
Cricket

'വിമര്‍ശിക്കാന്‍ മാത്രം അതില്‍ ഒന്നുമില്ല'; വിവാദ ഫോട്ടോയെക്കുറിച്ച് മിച്ചല്‍ മാര്‍ഷ്

More
More
Web Desk 5 months ago
Cricket

ലോക കപ്പിനരികെ ഇന്ത്യ; കലാശപ്പോരാട്ടം 2 മണിക്ക്

More
More
Sports Desk 7 months ago
Cricket

ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസണ്‍ ടീമിലില്ല

More
More
Sports Desk 10 months ago
Cricket

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കാൻ ബിസിസിഐ ക്ഷണം; നിരസിച്ച് ഗാരി കേസ്റ്റന്‍

More
More
Sports Desk 10 months ago
Cricket

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; ശ്രേയസും ബുംറയും തിരിച്ചെത്തുന്നു

More
More