വൈരമുത്തുവിനെതിരെ ലൈംഗികാരോപണവുമായി മറ്റൊരു ഗായിക കൂടി രംഗത്ത്

ചെന്നൈ: ഗായിക ചിന്മയി ശ്രീപദയ്ക്കുപിന്നാലെ ഗാനരചയിതാവ് വൈരമുത്തുവിനെതിരെ ലൈംഗികാരോപണവുമായി മറ്റൊരു ഗായിക കൂടി രംഗത്ത്. ലളിതഗാനങ്ങളിലൂടെ പ്രശസ്തയായ ഭൂവന ശേഷനാണ് വൈരമുത്തു ലൈംഗികമായി ഉപദ്രവിച്ചെന്നും കരിയര്‍ തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്. 'ഒറ്റ രാത്രികൊണ്ട് നിന്നെ താരമാക്കാനും തകര്‍ക്കാനും എനിക്ക് കഴിയു'മെന്ന് വൈരമുത്തു തന്നോട് പറഞ്ഞിരുന്നെന്നും 1998-ലാണ് തനിക്ക് വൈരമുത്തുവില്‍നിന്ന് ദുരനുഭവമുണ്ടായതെന്നും ഭുവന പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അവരുടെ വെളിപ്പെടുത്തല്‍. 

'വൈരമുത്തുവിനെതിരെ 17 സ്ത്രീകള്‍ സംസാരിച്ചു. നാലുപേര്‍ മാത്രമാണ് പരസ്യമായി രംഗത്തെത്തിയത്. ബാക്കിയുളളവര്‍ അജ്ഞാതരായി തുടരുകയാണ്. അവര്‍ ഭയത്തിലാണ്. അവരെ എങ്ങനെയാണ് കുറ്റം പറയാനാവുക? പിന്തുണയ്ക്കാന്‍ ആരുമില്ലെന്ന് അറിയുമ്പോള്‍ ആളുകള്‍ പിന്മാറും. 1998-ലാണ് വൈരമുത്തുവില്‍നിന്ന് എനിക്ക് പീഡനം നേരിടേണ്ടിവന്നത്. ലൈംഗികബന്ധത്തിനായി നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഒരു ടെക്‌സ്റ്റൈല്‍സ് ഷോറൂമിനായി ഞാന്‍ ജിംഗിള്‍ പാടിയിരുന്നു. അതിന്റെ വരികളും നിര്‍മ്മാണവും വൈരമുത്തുവായിരുന്നു. എന്റെ ശബ്ദവും തമിഴ് ഉച്ഛാരണവും നല്ലതാണെന്ന് അദ്ദേഹം പറഞ്ഞു. സിനിമയിലേക്ക് വരണമെന്നും എന്റെ പാട്ടിന്റെ സിഡി എ ആര്‍ റഹ്‌മാന് കൊടുക്കാമെന്നും പറഞ്ഞപ്പോള്‍ ഞാന്‍ ആവേശത്തിലായി.

വീട്ടിലെ ലാന്‍ഡ് ലൈനിലേക്ക് വിളിച്ച് അദ്ദേഹം നിരന്തരം സംസാരിക്കുമായിരുന്നു. തമിഴ് സാഹിത്യത്തെക്കുറിച്ച് സംസാരിച്ച് തുടങ്ങിയ അദ്ദേഹം വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് സംസാരിച്ചപ്പോള്‍ എനിക്ക് അസ്വസ്ഥത തോന്നി. അവാര്‍ഡ് ദാന ചടങ്ങിനായി തനിക്കൊപ്പം മലേഷ്യയിലേക്ക് വരണമെന്ന് വൈരമുത്തു ആവശ്യപ്പെട്ടു. ഞാന്‍ അതില്‍നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു. എന്റെ കരിയര്‍ തകര്‍ക്കാനുളള ശക്തി അദ്ദേഹത്തിനുണ്ടെന്ന് എനിക്കറിയാമായിരുന്നു. പരിപാടികള്‍ ഓരോന്നായി റദ്ദാകാന്‍ തുടങ്ങിയതോടെ ഞാന്‍ പിന്നണി ഗാനരംഗം വിടാന്‍ തീരുമാനിക്കുകയായിരുന്നു'- ഭുവന ശേഷന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വൈരമുത്തുവിനെക്കുറിച്ച് 2018-ല്‍ ആദ്യമായി വെളിപ്പെടുത്തിയപ്പോള്‍ തമിഴ് സിനിമാ മേഖലയില്‍നിന്ന് യാതൊരു പിന്തുണയും ലഭിച്ചില്ലെന്നും മലയാള സിനിമയിലെ സ്ത്രീകള്‍ തനിക്കൊപ്പം നില്‍ക്കാന്‍ തയാറായെന്നും ഭുവന കൂട്ടിച്ചേര്‍ത്തു. 2018-ലാണ് ഗായിക ചിന്മയി ശ്രീപദയ വൈരമുത്തുവിനെതിരെ മീ ടൂ ആരോപിച്ചത്. സംഗീത പരിപാടിക്കായി സ്വിറ്റ്‌സര്‍ലന്‍ഡില്‍ എത്തിയപ്പോള്‍ വൈരമുത്തു ലൈംഗികമായി ഉപദ്രവിച്ചെന്നാണ് ഗായിക  ആരോപിച്ചത്. സംഭവം വിവാദമായതോടെ സൗത്ത് ഇന്ത്യന്‍ സിനി-ടെലിവിഷന്‍ ആര്‍ട്ടിസ്റ്റ് ആന്‍ഡ് ഡബ്ബിംഗ് യൂണിയന്‍ ചിന്മയിക്ക് സിനിമയില്‍ വിലക്കേര്‍പ്പെടുത്തുകയായിരുന്നു. ഇപ്പോഴും വിലക്ക് തുടരുകയാണ്.

Contact the author

National Desk

Recent Posts

Web Desk 1 year ago
Me Too

വിജയ് ബാബു ശിക്ഷിക്കപ്പെടണം, എന്നും അതിജീവിതക്കൊപ്പം - ദുര്‍ഗാ കൃഷ്ണ

More
More
Web Desk 1 year ago
Me Too

വിജയ് ബാബുവിനെ എന്തുവിലകൊടുത്തും സംരക്ഷിക്കും, ഷമ്മി തിലകൻ 'കോമഡി സമിതി'ക്കു മുന്നിൽ ഹാജരായേ പറ്റു- പരിഹാസവുമായി ഹരീഷ് പേരടി

More
More
Web Desk 1 year ago
Me Too

പീഡനക്കേസ്; വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കി

More
More
Web Desk 1 year ago
Me Too

'കുറ്റകൃത്യങ്ങളെ കാലം മായ്ച്ചു കളയുമെന്ന് കരുതിയെങ്കില്‍ ധ്യാനിന് തെറ്റി'; വിമര്‍ശനവുമായി എന്‍ എസ് മാധവന്‍

More
More