ജനീവ: കോവിഡിനെതിരായ പോരാട്ടത്തില്‍ ലോകം മാതൃകയാക്കേണ്ടത് ദക്ഷിണ കൊറിയയെ ആണെന്ന് യുണൈറ്റഡ് നാഷന്‍സ് സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടരെസ് പറഞ്ഞു. കൊറോണ വൈറസ് വ്യാപനത്തെ തടയുന്നതില്‍ അവര്‍ നടത്തിയ പോരാട്ടം വന്‍ വിജയമാണ് നേടിയത് എന്ന് പ്രശംസിച്ച ആന്റോണിയോ ഗുട്ടരെസ് ലോക രാജ്യങ്ങള്‍ക്ക് അവരില്‍ നിന്ന് ഒരുപാടുകാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
ഇന്ന് ഒറ്റ കേസുപോലും കൊവിഡുമായി ബന്ധപ്പെട്ട് ദക്ഷിണ കൊറിയയില്‍ നിന്ന് പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കോവിഡിനുശേഷം കാലാവസ്ഥാ വ്യതിയാനത്തെ എങ്ങനെ നേരിടാമെന്നതിലേക്ക് അവര്‍ ശ്രദ്ധ പതിപ്പിച്ചു തുടങ്ങിയിരിക്കുകായാണെന്നും യുണൈറ്റഡ് നാഷന്‍സ് സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടരെസ് പറഞ്ഞു.