ദേശീയ ലോക്ക് ഡൌണ്‍ രണ്ടാഴ്ച്ചത്തേക്കുകൂടി നീട്ടി, ഈ മാസം നാലുമുതല്‍ മൂന്നാംഘട്ടം

ഡല്‍ഹി: ദേശീയതലത്തില്‍ ലോക്ക് ഡൌണ്‍ രണ്ടാഴ്ച്ചത്തേക്കുകൂടി നിട്ടിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. മെയ്‌ 3-ന് രണ്ടാംഘട്ട ലോക്ക് ഡൌണ്‍ അവസാനിക്കുന്നതു മുതല്‍ രണ്ടാഴ്ച്ചത്തേക്കാണ് പുതിയ നീട്ടല്‍. ഇക്കാലയളവില്‍ രാജ്യത്തെ റെഡ്, ഓറഞ്ച്, ഗ്രീന്‍ സോണുകളില്‍ ജനങ്ങള്‍ പാലിക്കേണ്ട നിയന്ത്രണങ്ങളെ സംബന്ധിച്ചും ഏര്‍പ്പെടാവുന്ന തോഴിലുകളെ സംബന്ധിച്ചുമുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും  കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കുന്നുണ്ട്.

രാജ്യത്തെ  ഓറഞ്ച്, ഗ്രീന്‍ സോണുകളില്‍ പെടുന്ന ജില്ലകള്‍ക്ക്‌ നിയന്ത്രണത്തില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ റോഡുമാര്‍ഗ്ഗമുള്ള അന്തര്‍ സംസ്ഥാന യാത്ര, ട്രെയിന്‍ ഗതാഗതം, വിമാന സര്‍വ്വീസ്, മെട്രോ ട്രെയിന്‍ സര്‍വീസ് എന്നിവക്ക് സോണ്‍ ഭേദമന്യേ വിലക്കുണ്ട്. സ്കൂള്‍,കോളേജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വിവിധ തരത്തില്‍ ട്രെയിനിങ്ങും പരിശീലനവും നല്‍കുന്ന സ്ഥാപനങ്ങള്‍ എന്നിവ അടഞ്ഞു തന്നെ കിടക്കും.

അതേസമയം ഓറഞ്ച് സോണുകളില്‍ ഡ്രൈവറും ഒറ്റ യാത്രക്കാരുമുള്ള ടാക്സികള്‍ക്ക് അനുമതിയുണ്ടാകും. പരമാവധി രണ്ടു യാത്രക്കാരെ വച്ച് നാലുചക്ര വാഹനങ്ങള്‍ക്ക് അന്തര്‍ ജില്ലാ യാത്രകള്‍ അത്യാവശ്യമാണെങ്കില്‍ നടത്താം.

റെഡ് സോണില്‍ ഉള്‍പ്പെടെ ഗ്രാമീണ ജില്ലകളിലും സ്ഥലങ്ങളിലും നിര്‍മ്മാണ മേഖലയിലെ തൊഴിലാളികള്‍ക്ക് ജോലി ചെയ്യാം. വ്യാവസായിക നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും തടസ്സമുണ്ടാവില്ല. എം.എന്‍.ആര്‍,ഇ.ജി.എ പ്രവൃത്തികള്‍, ഭക്ഷ്യ സംസ്കരണ യൂണിറ്റുകള്‍,കട്ട കമ്പനികള്‍ എന്നിവക്കെല്ലാം നിയന്ത്രണ വിധേയമായി മൂന്നാംഘട്ട ലോക്ക് ഡൌണ്‍ കാലത്ത് പ്രവര്‍ത്തനാനുമതിയുണ്ടാകുമെന്നാണ്  കേന്ദ്ര ആഭ്യന്തര മന്ത്രാലയ പ്രഖ്യാപനത്തിലെ സൂചന.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Coronavirus

സംസ്ഥാനത്ത് പുതുതായി 11,079 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു

More
More
Web Desk 2 weeks ago
Coronavirus

സംസ്ഥാനത്ത് 12,288 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

More
More
Web Desk 3 weeks ago
Coronavirus

ഇന്ന് 15, 951 പേര്‍ക്ക് കൊവിഡ് ബാധ; 17,658 പേര്‍ക്ക് രോഗമുക്തി

More
More
News Desk 3 weeks ago
Coronavirus

ബാറുകളിലും ഹോട്ടലുകളിലും ഇരുന്ന് കഴിക്കാം; ഇന്നുമുതലുള്ള പുതിയ ഇളവുകള്‍ ഇങ്ങനെ

More
More
News Desk 1 month ago
Coronavirus

കൊവിഷീൽഡ് വാക്സീന്‍ എടുത്താലും ക്വാറന്റീൻ, ബ്രിട്ടനെതിരെ ഇന്ത്യ

More
More
Web Desk 1 month ago
Coronavirus

45 വയസില്‍ കൂടുതല്‍ പ്രായമുള്ള 96 ശതമാനം പേര്‍ക്ക് കേരളം വാക്സിന്‍ നല്‍കി

More
More