ചെന്നൈ: കാലവര്‍ഷം ശക്തമായതോടെ തമിഴ്നാട്ടില്‍ കനത്ത മഴ തുടരുന്നു. ചെന്നൈ, ചെങ്കല്‍പ്പേട്ട്, തിരുവളളൂര്‍, കാഞ്ചീപുരം, വേലൂര്‍, റാണിപ്പേട്ട് ജില്ലകളിലാണ് ശക്തമായ മഴ പെയ്യുന്നത്. ചെന്നൈ നഗരത്തില്‍ ഇന്നലെ രാത്രി പെയ്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളായ പുറസൈവാക്കം, വേലച്ചേരി, കോയംപേട്, മീനംബാക്കം തുടങ്ങിയ ഇടങ്ങളില്‍ വെളളം കയറി. ഓള്‍ഡ് മഹാബലിപുരം റോഡില്‍ വെളളം കയറി ഗതാഗതം തടസപ്പെട്ടു. ചെന്നൈ, ചെങ്കല്‍പ്പേട്ട്, കാഞ്ചീപുരം, തിരുവളളൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
മോശം കാലാവസ്ഥ മൂലം ദുബൈ-ചെന്നൈ വിമാനം ബംഗളുരുവിലേക്ക് വഴിതിരിച്ചുവിട്ടു. ചെന്നൈയില്‍ എത്തേണ്ട പത്തോളം വിമാനങ്ങളാണ് ബംഗളുരുവിലേക്ക് വഴിതിരിച്ചുവിട്ടത്. ചെന്നൈയില്‍നിന്ന് പുറപ്പെടേണ്ട ഒന്‍പത് വിമാനങ്ങള്‍ മൂന്നുമുതല്‍ ആറ് മണിക്കൂര്‍ വരെ വൈകുമെന്നാണ് റിപ്പോര്‍ട്ട്. 1996-നുശേഷം ജൂണ്‍ മാസത്തില്‍ ഇതാദ്യമാണ് ചെന്നൈയില്‍ ഇത്രയധികം മഴ ലഭിക്കുന്നത്.
വൈകുന്നേരത്തോടെ മഴ കൂടുതല്‍ ശക്തമാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ചുദിവസത്തേക്ക് സംസ്ഥാനത്തുടനീളം വ്യാപകമായി മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.