സ്പെയിന്‍: കോവിഡ് -19 നിരക്കുകളില്‍ വന്‍ വര്‍ദ്ധനവില്ല

സ്പെയിനില്‍ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ മരണമടഞ്ഞത് 549 പേര്‍ 

മാഡ്രിഡ്‌: സ്പെയിനില്‍ കോവിഡ് -19 മൂലം കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 549 പേര്‍ മരണമടഞ്ഞു. തൊട്ടുമുന്‍പത്തെ 48 മണിക്കൂറുമായി താരതമ്യപ്പെടുത്തുമ്പോള്‍ മരണനിരക്കില്‍ നേരിയ കുറവാണ് രേഖപ്പെടുത്തിയത്. ബുധനാഴ്ച അവസാനിച്ച 48 മണിക്കൂറിനുള്ളില്‍ 754 പേരാണ് സ്പെയിനില്‍ മരണമടഞ്ഞത്. 

ചൊവ്വാഴ്ച രേഖപ്പെടുത്തിയ മരണനിരക്ക് 331 ഉം  തിങ്കളാഴ്ച 288 ഉം പേരാണ് മരിച്ചത്. എന്നാല്‍ തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ 400 നു മുകളിലായിരുന്നു  പ്രതിദിന മരണനിരക്ക്. കഴിഞ്ഞ മണിക്കൂറുകളിലെ കുറഞ്ഞ മരണനിരക്ക് സ്പെയിന്‍ കൊറോണ വ്യാപനത്തില്‍ നിന്ന് കരകയരുന്നതിന്റെ ലക്ഷണമായാണ് വിലയിരുത്തപ്പെടുന്നത്. ഏറ്റവും പുതിയ കണക്കനുസരിച്ച് സ്പെയിനില്‍ ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 24,824 ആണ്  

രോഗീ നിരക്കില്‍ കുറവ് 

രോഗീ വര്ദ്ധനവിലും കുറവുതന്നെയാണ് സ്പെയിനില്‍ കുറച്ചു ദിവസങ്ങളിലായി രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.  കഴിഞ്ഞ 48 മണിക്കൂറിനുള്ളിലെ നിരക്കനുസരിച്ച് 6089 പേര്‍ക്കാണ് സ്പെയിനില്‍ കോവിഡ് -19 സ്ഥിരീകരിച്ചിരിക്കുന്നത്. തൊട്ടുമുന്‍പത്തെ 48 മണിക്കൂറുമായി താരതമ്യപ്പെടുത്തുമ്പോള്‍ രോഗീ വര്ദ്ധനാനിരക്കില്‍ നേരിയ കുറവാണ് രേഖപ്പെടുത്തിയത്.

തിങ്കളാഴ്ച ഇത് 2,870 ആയിരുന്നു. സ്പെയിനില്‍ ഇതുവരെ 2,42,988 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More