ഇന്ത്യന്‍ 2-വിലെ ദൃശ്യങ്ങള്‍ ഇഷ്ടപ്പെട്ടു; സംവിധായകന്‍ ശങ്കറിന് ആഡംബര വാച്ച് സമ്മാനിച്ച് കമല്‍ ഹാസന്‍

ചെന്നൈ: തമിഴ് സിനിമാ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇന്ത്യന്‍ 2. 1996-ല്‍ കമല്‍ ഹാസനെ കേന്ദ്ര കഥാപാത്രമാക്കി ശങ്കര്‍ സംവിധാനം ചെയ്ത ഇന്ത്യന്‍ എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമാണ് ഇന്ത്യന്‍ 2. കൊവിഡ് ഉള്‍പ്പെടെയുളള പ്രതിസന്ധികള്‍ മൂലം സിനിമയുടെ ചിത്രീകരണം ഇടയ്ക്ക് നിര്‍ത്തിവയ്‌ക്കേണ്ടി വന്നിരുന്നു. നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രശ്‌നം മൂലം ചിത്രം ഉപേക്ഷിച്ചെന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ അത്തരം പ്രചരണങ്ങള്‍ക്ക് ഫുള്‍സ്റ്റോപ്പിട്ടിരിക്കുകയാണ് നടന്‍ കമല്‍ ഹാസന്‍. 

ചിത്രത്തിലെ പ്രധാന രംഗങ്ങള്‍ കണ്ടശേഷം സംവിധായകന്‍ ശങ്കറിന് കമല്‍ ഹാസന്‍ ആഡംബര വാച്ച് സമ്മാനമായി നല്‍കി. ശങ്കറിനൊപ്പമുളള ചിത്രവും കമല്‍ ഹാസന്‍ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. 'ഇന്ത്യന്‍ 2-വിന്റെ പ്രസക്ത ഭാഗങ്ങള്‍ ഇന്ന് കണ്ടു. ശങ്കറിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. ശങ്കറിന്റെ കലാജീവിതത്തിലെ ഏറ്റവും ഉയര്‍ന്ന കാലഘട്ടമാണിത്. ഇനിയും ഉയരങ്ങള്‍ കീഴടക്കാനാവട്ടെ'-എന്നാണ് കമല്‍ ഹാസന്‍ ട്വിറ്ററില്‍ കുറിച്ചത്. ഇറ്റാലിയന്‍ ലക്ഷ്വറി ബ്രാന്‍ഡായ പനെറായി ലുമിനോര്‍ വാച്ചാണ് കമല്‍ ശങ്കറിന് സമ്മാനമായി നല്‍കിയത്. നാലുലക്ഷത്തിനു മുകളിലാണ് വാച്ചിന്റെ പ്രാരംഭ വില.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തമിഴ് സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഇന്ത്യന്‍ ടു 1996-ലെ ഓസ്‌കാര്‍ പുരസ്‌കാരത്തിനുളള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായിരുന്നു. ചിത്രത്തിലെ അഭിനയത്തിന് കമല്‍ ഹാസന് മികച്ച നടനുളള ദേശീയ- സംസ്ഥാന പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു. 200 കോടി രൂപ ബഡ്ജറ്റിലാണ് ചിത്രത്തിന്റെ രണ്ടാംഭാഗം ഒരുങ്ങുന്നത്. എസ് ജെ സൂര്യ, രാകുല്‍ പ്രീത്, സിദ്ധാര്‍ത്ഥ്, ബോബി സിംഹ, ഗുരു സോമസുന്ദരം, പ്രിയ ഭവാനി ശങ്കര്‍ എന്നിവരും ചിത്രത്തില്‍ കമലിനൊപ്പം വേഷമിടുന്നുണ്ട്. 

Contact the author

Entertainment Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 3 weeks ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More